
ലോകകപ്പ് സെമിഫൈനൽ; ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം ഇന്ന്
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഈ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും പിറന്ന വാംഖഡെയിൽ മത്സരം ആവേശകരമാകും. ഇരു ടീമുകളിലും പ്ലെയിംഗ് ഇലവനിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. നാലുവർഷം കാത്തിരുന്ന ഒരു കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. 2019ൽ ഓൾഡ് ട്രാഫോഡിൽ വീണ കണ്ണീർ മായ്ച്ചു കളയണം. 28 വർഷങ്ങൾക്ക് ശേഷം 2011ൽ ഇന്ത്യ വീണ്ടും ലോക കിരീടം ചൂടിയ വാംഖഡെയിൽ…