ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമെന്ന് കേന്ദ്രം

ചൈനയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തെ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശരോഗവും ഇൻഫ്‌ലുവൻസയും മൂലം ഇന്ത്യയിൽ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ചൈനയിലെ കുട്ടികൾക്കിടയിൽ അജ്ഞാതമായ ശ്വാസകോശരോഗം വ്യാപിക്കുന്ന റിപ്പോർട്ടുകൾ കുത്തനെ ഉയരുന്നതായി വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രസ്താവന. ഒക്ടോബർ മുതൽ ചൈനയിൽ വർധിച്ചുവരുന്ന H9N2 (Avian influenza virus) കേസുകളേക്കുറിച്ചും ആരോഗ്യമന്ത്രാലയം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരിൽ…

Read More

ഇത് പുതുചരിത്രം, ഇന്ത്യ എ വനിതാ ടീമിനെ മിന്നു മണി നയിക്കും

മലയാളി ക്രിക്കറ്റ് താരം മിന്നു മണിയെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച് ബിസിസിഐ. ഈ മാസം ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് മിന്നു വനിതാ ടീമിനെ നയിക്കുന്നത്. നവംബർ 29നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണു മൂന്നു കളികളും നടക്കുന്നത്. ഈ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് വയനാട് സ്വദേശിനിയായ മിന്നു ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. ഇതുവരെ ടീം ഇന്ത്യയ്ക്കായി നാലു രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചു….

Read More

ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (42 പന്തില്‍ 80) ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തില്‍ 22…

Read More

ദ്രാവിഡ് സ്ഥാനമൊഴിയുന്നു; പകരം വിവിഎസ് ലക്ഷ്മണെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക പദവി ഒഴിയാൻ രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ  ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. മുൻ മധ്യനിര താരം വിവിഎസ് ലക്ഷ്മൺ അടുത്ത കോച്ചായേക്കും. നവംബർ 19നാണ് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ അവസാനിക്കുന്നത്. ഫൈനലില്‍ ആസ്ട്രേലിയയില്‍ നിന്നേറ്റ തോൽവിക്ക് ശേഷം വിഷയത്തില്‍ രാഹുൽ പ്രതികരിച്ചിരുന്നു. ‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോൾ ഇക്കാര്യം ആലോചിക്കും’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….

Read More

ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി 20 ഇന്ന്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആറരയ്ക്ക് ടോസ് വീഴും. വ്യത്യസ്ത ഫോർമാറ്റെങ്കിലും ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പകരംവീട്ടാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ലാത്തത് ആരാധകര്‍ക്ക് നിരാശയാണ്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ടീമിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓസീസിനെതിരെ…

Read More

ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ലോകകപ്പിലെ പ്രകടനത്തിനും പ്രശംസ

ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി. ലോകകപ്പിലൂട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ‘പ്രിയ ടീം ഇന്ത്യ,ലോകകപ്പിൽ ഉടനീളം നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ – പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു .’ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ!…

Read More

ലോകകിരീടം കൈവിട്ട് ഇന്ത്യ; ഓസീസിന് ആറാം കിരീടം

142 കോടി ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തി ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ച്വറിയുമായി ഹെഡ്(137) മുന്നിൽ നിന്ന് നയിച്ചപ്പോൾ കംഗാരുപ്പട ആറാം ലോകകിരീടം ഷെൽഫിലെത്തിച്ചു. ആറു വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം. കട്ടക്ക് കൂടെ നിന്ന മാർനസ് ലബുഷെയിനും(58) ആസ്‌ട്രേലിയൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.ഇന്ത്യ 50 ഓവറിൽ 240ന് ഓൾഔട്ടയ മത്സരത്തിൽ ഓസ്ട്രേലിയ 43 ഓവറില്‍ 241 റൺസ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. 241 എന്ന ചെറിയ സ്‌കോറിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ബൗളർമാരിലായിരുന്നു. ആ വഴിക്ക് തന്നെയാണ് പത്ത്…

Read More

കീരീടത്തിൽ മുത്തമിടാൻ ഇന്ത്യ; സെമിയിൽ ഇറങ്ങിയ ടീമിൽ മാറ്റമില്ല

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിന് എതിരായ സെമിയിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. സ്‌പിന്നര്‍ ആര്‍ അശ്വിനെ ഇറക്കി പരീക്ഷണത്തിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുതിര്‍ന്നില്ല. സെമിയിലെ അതേ ടീമുമായാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര്. പ്ലേയിംഗ്…

Read More

ഷമി ഹീറോ, ന്യൂസിലൻഡിനെ 70 റൺസിന് തോൽപിച്ചു, ഇന്ത്യ ഫൈനലിൽ

ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഏഴ് വിക്കറ്റ് നേട്ടവുമായി തകർത്താടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ന്യൂസിലാൻഡിന്റെ ശ്രമം 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് വരെയെത്തി. ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന ഷമിയാണ് വാംഖഡെ സ്‌റ്റേഡിയത്തിൽ വിക്കറ്റ് വേട്ട തുടങ്ങിയത്. ഓപണർമാരായ ഡിവോൺ കോൺവേ(13)യെയും…

Read More

ലോകകപ്പ് ക്രിക്കറ്റ് ; ഇന്ത്യ ന്യൂസിലൻഡ് മത്സരത്തിന് മുൻപ് പിച്ചിനെ ചൊല്ലി വിവാദം

ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനലില്‍ നടക്കാനിരിക്കെ പിച്ചിനെചൊല്ലി വിവാദം മുറുകുന്നു. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ പിച്ചില്‍ ബിസിസിഐ അവസാന നിമിഷം മാറ്റം വരുത്തിയെന്നാണ് ആരോപണം. പിച്ചിലുണ്ടായിരുന്ന പുല്ല് പൂര്‍ണമായും നീക്കം ചെയ്തതും മുമ്പ് കളിച്ച പിച്ചില്‍ തന്നെ ഇന്നത്തെ മത്സരം നടത്താന്‍ തീരുമാനിച്ചതും ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം.വന്‍ സ്കോര്‍ പിറന്ന മുംബൈയിലെ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ലോ പിച്ചിലായിരിക്കും ഇന്നത്തെ മത്സരമെന്നതാണ് വിമര്‍ശനം. മുംബൈയില്‍ ഇതുവരെ മത്സരത്തിന് ഉപയോഗിക്കാതിരുന്ന ഏഴാം നമ്പര്‍ പിച്ചിലായിരുന്നു ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍ഡ്…

Read More