ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും സായ് സുദർശനും പ്ലെയിങ് ഇലവനിലുണ്ട്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി സായ് സുദർശന്‍റെ ഏകദിന അരങ്ങേറ്റമാണിത്. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദ്,…

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മിന്നും വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സെഞ്ചുറി നേടി. 56 പന്തില്‍ നിന്നാണ് സൂര്യയുടെ സെഞ്ചുറി നേട്ടം. ഏഴ് ഫോറുകളും എട്ട് സിക്സറുമടക്കം നൂറുറണ്‍സെടുത്താണ് സൂര്യ പുറത്തായത്.യശ്വസി ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് പുറത്തായി.5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. 2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപിന്റെ 5വിക്കറ്റ്…

Read More

ബാങ്കിലെ കാഷ്യർ പോലും ഇത്രയധികം തുക കണ്ടിട്ടുണ്ടാകില്ല; കോൺഗ്രസ് എം.പിയെ സസ്‌പെൻഡ് ചെയ്യാത്തതിൽ അമിത് ഷാ

കോൺഗ്രസ് രാജ്യസഭാ എം.പി ധീരജ് പ്രസാദ് സാഹുവിൽ നിന്നും കോടിക്കണക്കിനു രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാത്തതിൽ ഇൻഡ്യ മുന്നണിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സാഹുവിൻറെ സ്ഥാപനങ്ങളിൽ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്. അഞ്ചു ദിവസം കൊണ്ടാണ് പണം എണ്ണിത്തീർത്തത്. ”ജാർഖണ്ഡിൽ ഒരു എം.പിയുണ്ട്. അദ്ദേഹം ഏതു പാർട്ടിക്കാരനാണെന്ന് ഞാൻ പറയേണ്ടതില്ല. ലോകത്തിനു മുഴുവൻ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യർ പോലും പറയുന്നു. താൻ…

Read More

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; സ്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

2024 ൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സര്‍പ്രൈസ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാല് സ്‌പിന്നര്‍ അടക്കം 16 അംഗ സ്‌ക്വാഡാണ് ഇംഗ്ലീഷ്സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പുതുമുഖ താരങ്ങള്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫിറ്റ്‌നസ് ആശങ്കകളുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തന്നെയാണ് ടീം നായകന്‍. പരിക്ക് മാറി ജാക്ക് ലീച്ചും ഓലീ പോപും സ്‌ക്വാഡിലേക്ക് മടങ്ങിയെത്തി. ഇന്ത്യയില്‍ വച്ച് നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സ്‌പിന്നര്‍മാരില്ലാതെ പച്ച പിടിക്കാനാവില്ല എന്ന കണക്കുകൂട്ടലിനാണ്…

Read More

ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക്: സന്ദർശനത്തിന് ഡിസംബർ 13ന് തുടക്കമാകും

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴിക കല്ലുകൂടിയാകും ഒമാൻ സുൽത്താന്റെ ഇന്ത്യാ സന്ദർശനം. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും.മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്യും. ഡിസംബർ 16ന് ആയിരിക്കും…

Read More

ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ട്വന്റി-20 പരമ്പര; മലയാളി താരം മിന്നുമണിക്ക് ടീമിൽ ഇടമില്ല

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം അല്‍പസമയത്തിനകം ആരംഭിക്കും. മുംബൈയിലെ വാംഖ‍ഡെ സ്റ്റേഡിയം വേദിയാവുന്ന ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രേയങ്ക പാട്ടീലും സൈക ഇഷാകും ടീം ഇന്ത്യക്കായി ട്വന്‍റി 20 അരങ്ങേറ്റം കുറിക്കുകയാണ്. അതേസമയം മലയാളി താരം മിന്നു മണിക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ അവസരം നല്‍കിയിട്ടില്ല.  

Read More

വില കുറഞ്ഞ ഫോണുമായി നത്തിങ്; ‘ഫോൺ 2എ’ ഈ ആഴ്ചയെത്തും

നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവക്ക് ശേഷം പുതിയ സ്മാർട്ട്ഫോണുമായി എത്തുകയാണ് കാൾ പേയുടെ നത്തിങ്. ഈ ആഴ്ച അതിന്റെ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് സെൻട്രലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് ഇലക്ട്രോണിക് ബ്രാൻഡായ നതിങ് തങ്ങളുടെ ആദ്യ മിഡ്‌റേഞ്ച് ഫോണുമായാണ് എത്തുന്നത്. ‘നത്തിങ് ഫോൺ 2എ’ എന്നാണ് ഫോണിന്റെ പേര്. നത്തിങ്ങ് അവരുടെ എക്‌സ് (മുമ്പ് ട്വിറ്റർ) ബയോ പുതിയ ലോഞ്ചിന്റെ സൂചന നൽകിക്കൊണ്ട് അപ്‌ഡേറ്റ് ചെയ്തിരുന്നു. something is coming this…

Read More

ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയിക്കെതിരായ അഞ്ചാം ട്വന്റി20യില്‍ വിജയിച്ച്‌ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തശേഷം ഓസീസിനെ 154/8ല്‍ ഒതുക്കുകയായിരുന്നു. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ച സൂര്യകുമാര്‍ യാദവിന്റെ തന്ത്രങ്ങളാണ് താരതമ്യേന വലിയ സ്‌കോറുകള്‍ പിറക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശ്രേയസ് അയ്യര്‍(53),ജിതേഷ് ശര്‍മ്മ(24), അക്ഷര്‍ പട്ടേല്‍ (31),യശ്വസി ജയ്സ്വാള്‍ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം…

Read More

ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ; ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി പാഴായി

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയില്‍…

Read More

കാര്യവട്ടത്ത് ഇന്ത്യൻ വെടിക്കെട്ട്; ഓസ്ട്രേലിയയ്ക്കെതിരെ 44 റൺസിന്‍റെ തകർപ്പൻ ജയം, പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മാർകസ് സ്റ്റോണിസ് (45), ക്യാപ്റ്റൻ മാത്യു വാഡെ (42), ടിം ഡാവിഡ് (37) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസീസിനെ നാണംകെട്ട തോൽവിയിൽ നിന്നും രക്ഷിച്ചത്. ഇവരുടെ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയയുടെ വേട്ട ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു. ഈ ജയത്തോടെ…

Read More