വനിതാ ക്രിക്കറ്റ് ടെസ്റ്റ് ; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ പെൺ പുലികൾ

വനിത ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. ഓസീസ് വനിതകൾക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. നാലാം ദിനം അഞ്ചിന് 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഒസീസിന് 28 റൺസ് ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു….

Read More

സഞ്ജു സെഞ്ചുറി അടിച്ചു; ഇന്ത്യ ജയിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്.നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും ഓരോ…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 108) കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം…

Read More

രാജ്യത്തെ കൊവിഡ് വ്യാപനം; കർശന മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്ന് അദ്ദേഹം കർശന നിർദേശം നൽകുന്നു. കൂടാതെ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി. ആരോ​ഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും കേന്ദ്രം എല്ലാ പിന്തുണയും നൽകാൻ തയാറാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. 3 മാസത്തിലൊരിക്കൽ ആശുപത്രികളിൽ മോക്ഡ്രിൽ നടത്തണമെന്നും മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചു. കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ…

Read More

ജെ എൻ 1 വകഭേദം ഗോവയിലും മഹാരാഷ്ട്രയിലും

കേരളത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ജെ എൻ 1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് കോവിഡ് കേസുകൾ കണ്ടെത്തിയത്. 18 കേസുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തിയത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനം: പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്.200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ…

Read More

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വിജയം. ന്യൂ വാണ്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116ന് എന്ന സ്‌കോറിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗും നാല് പേരെ പുറത്താക്കിയ ആവേഷ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ (43 പന്തില്‍ പുറത്താവാതെ 55), ശ്രേയസ് അയ്യര്‍ (52) എന്നിവരാണ്…

Read More

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ; ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസെടുത്തു. 10 ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അർഷദീപ് സിങ്ങും എട്ട് ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ശേഷിച്ച വിക്കറ്റ് കുൽദീപ് യാദവും വീഴ്ത്തി. 33 റൺസെടുത്ത ആൻഡൈൽ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയിൽ ടോപ് സ്കോറർ. 28 റൺസെടുത്ത ടോണി ഡി റോർസിയും…

Read More

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 22 ന് സലാലയിൽ

മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ്​ സലാലയിൽ ഡിസംബർ 22ന്​ നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തായിരിക്കും ക്യാമ്പ്​. കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക്​ ചെയ്യാതെതന്നെ ക്യാമ്പിൽ പ​ങ്കെടുക്കാം. ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. വിവരങ്ങൾക്ക്: 98282270, 91491027, 23235600.

Read More

ഇന്ത്യ – സൗദി അറേബ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; കരാറിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് നിര്‍മാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവച്ച കരാറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സൗദി ഐ.ടി മന്ത്രാലയവും തമ്മില്‍ കരാറിലെത്തിയത്. ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ,ഇൻഫര്‍മേഷന്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റ് 18നാണ് കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ഊര്‍ജ- ഐ.ടി മന്ത്രിമാര്‍ ഒപ്പുവച്ച കരാറിനാണ് കേന്ദ്ര സര്‍ക്കാര്‍ അന്തിമ…

Read More