ബ്രിജ്ഭൂഷണിന്റെ വസതിയിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി

ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി. കായികമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ എതിർപ്പിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റും. ബ്രിജ്ഭൂഷണിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്രസർക്കാർ പിരിച്ചുവിട്ടിരുന്നു. പുതിയ കമ്മിറ്റി പഴയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാലാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നായിരുന്നു കായിക മന്ത്രാലയം വ്യക്തമാക്കിയത്. ഗുസ്തി…

Read More

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾക്ക് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് ഐസിസിയുടെ പിഴശിക്ഷയും. ടെസ്റ്റില്‍ കുറ‍ഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയത്. ഇതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റില്‍ ഇന്ത്യക്ക് രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു. നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തെറ്റ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് മാച്ച്…

Read More

രാജ്യത്ത് അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ; സിഐഎസ്എഫ് മേധാവിയായി നിന സിങ്ങിനെ നിയമിച്ചു

രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സെൻട്രൽ  ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത് ആദ്യമായാണ്. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്എഫിൽ സ്‌പെഷൽ ഡിജിയായി പ്രവർത്തിച്ചു വരികയാണ്. 2021 മുതൽ സിഐഎസ്എഫിന്റെ ഭാഗമാണ്. ബിഹാർ സ്വദേശിനിയായ നിന, രാജസ്ഥാൻ പൊലീസിൽ ഉയർന്ന പദവി കൈകാര്യം ചെയ്ത ആദ്യ വനിതയുമാണ്. 2013-18 കാലത്ത് അവർ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ…

Read More

ഡൽഹിയിലെ എംബസിക്ക് സമീപം സ്ഫോടനം: ഇന്ത്യയിലുള്ള ഇസ്രയേലി പൗരന്മാർക്ക് ജാഗ്രതാനിർദേശം

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേൽ നാഷണൽ കൗൺസിൽ. ഭീകരാക്രമണമാണ് ഉണ്ടായതെന്നും കൗൺസിൽ ആരോപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.48-ഓടെ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി സ്ഥിരീകരിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ ഒരുകാരണവശാലും പോകരുതെന്ന് ഇസ്രയേലി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.- എംബസി വക്താവ് ഗയ് നീർ വ്യക്തമാക്കി. റെസ്റ്ററന്റുകളും ഹോട്ടലുകളും പബുകളുമുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലും അതീവജാഗ്രത പുലർത്തണമെന്നറിയിച്ചിട്ടുണ്ട്. ഇസ്രയേലി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാതിരിക്കാനും സുരക്ഷിതമല്ലാത്ത പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവെയ്ക്കുന്നത് ഒഴിവാക്കാനും…

Read More

ബോക്സിംഗ് ഡേ ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച,കഗീസോ റബാദയ്ക്ക് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാംദിനം ചായക്ക് ശേഷം ഏഴിന് 189 എന്ന നിലയിലാണ്. 51 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്. ജസ്പ്രിത് ബുമ്രയാണ് (1) കെ എൽ രാഹുലിന് കൂട്ട്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നത്തേത്. ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു….

Read More

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് മറുപടി പറയട്ടെ’ ഇന്ത്യയില്‍ സൗഹൃദത്തിന് പ്രാധാന്യമുണ്ട്, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണെന്നും അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും വ്യത്യസ്തമായ കാര്യമാണ്. മറ്റ് സമുദായങ്ങളുടെ സംസ്‌കാരം പകര്‍ത്തേണ്ടതില്ല. സമസ്തയുടെ നൂറാം വാര്‍ഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു. നമ്മുടെ നാട് എല്ല സമുദായവും ജീവിക്കുന്നിടമാണ്. ഇന്ത്യയില്‍ സൗഹൃദത്തിന് വളരെ പ്രാധാന്യമുണ്ട്. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി എന്നിവരുടെ കാലത്ത് അവരെല്ലാം അന്യമതക്കാരുമായി സൗഹൃദത്തിലാണ് ജിവിച്ചിട്ടുള്ളത്. പഴയകാലം മുതല്‍ക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്നു…

Read More

പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ ചോദ്യങ്ങൾ രേഖകളിൽ നിന്ന് നീക്കി; നീക്കം ചെയ്തത് 264 ചോദ്യങ്ങൾ

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ ഉന്നയിച്ച ചോദ്യങ്ങളെല്ലാം രേഖകളിൽ നിന്ന് നീക്കം ചെയ്തു. 264 ചോദ്യങ്ങളാണ് സസ്പെൻഡ് ചെയ്യപ്പെട്ട 146 എം.പിമാർ ഇരു സഭകളിലുമായി ഉന്നയിച്ചത്. എന്നാൽ പാർലമെന്റ് അതിക്രമത്തിലടക്കം പ്രതിഷേധിച്ചതിനെ തുടർന്ന് ഇവരെ ഘട്ടം ഘട്ടമായി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ചോദ്യങ്ങളെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പാർലമെന്റ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്ലക്കാർഡ് അടക്കം ഉയർത്തി പ്രതിഷേധിച്ചതിനാണ് ഇരു സഭകളിൽ നിന്നും 146…

Read More

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാന സർവീസുകൾ വൈകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനു പുറമെ ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചത്. തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. കൂടാതെ തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ്…

Read More

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരത്തിന്റെ ടോസ്. ലോകകപ്പിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ക്യാപ്റ്റൻ രോഹിതും യഷസ്വി ജെയ്സ്വാളുമായിരിക്കും ഓപ്പണണേഴ്‌സ്. ശുഭ്മാൻ ഗില്ലിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. ടീമിൽ നിന്ന് പുറത്തായ ചേതേശ്വർ പൂജാരയ്ക്ക്…

Read More

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്

ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്ന്. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. മാർപാപ്പ അടുത്ത വർഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു. ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പ് പോൾ സ്വരൂപ്,…

Read More