ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി; മുഹമ്മദ് ഷമിക്ക് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും

പരുക്കില്‍ നിന്ന് മുക്തനാവാത്ത പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരം നഷ്ടമാവും.ലോകകപ്പിന് ശേഷം പരിക്കേറ്റ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചിരുന്നില്ല. ഈ മാസം ഇരുപത്തിയഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് തുടങ്ങും. മൂന്നാം ടെസ്റ്റിന് മുന്‍പ് ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ഷമിയുടെ പ്രതീക്ഷ. മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ…

Read More

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനവുമായി ഇസ്രയേൽ; മാലിദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാ​ഗോടെ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ട് ഇസ്രയേൽ എംബസി . ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാ​ഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയെ…

Read More

ഹജ്ജ് കരാറിൽ ഒപ്പിട്ട് ഇന്ത്യയും സൗദി അറേബ്യയും

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങിൽ എത്തിയിരുന്നു. ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ സൗദി പ്രതിനിധി സംഘം പ്രശംസിച്ചു. തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭിനന്ദനീയമാണെന്ന്…

Read More

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 7 വിക്കറ്റിന്

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ ചരിത്ര വിജയവുമായി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് വിരാട് കോലിയും വീണു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യൻ വിജയം…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ജസ്പ്രീത് ബുംമ്ര

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടന്ന് ദക്ഷിണാഫ്രിക്ക. കേപ്ടൗണില്‍ 62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായെങ്കിലും ഏയ്ഡന്‍ മാര്‍ക്രം പൊരുതിയതോടെയാണ് ഇന്ത്യയുടെ 98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ദക്ഷിണാഫ്രിക്ക മറികടന്നത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയിലാണ്. രണ്ടാം ദിനം വീണ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുമ്രയാണ്. ഇതോടെ ബുമ്ര…

Read More

ലഭിച്ചത് മികച്ച തുടക്കം; പിന്നീട് തകർന്നടിഞ്ഞു, ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ഇന്ത്യ 153ന് പുറത്ത്

153ന് നാല് എന്ന നിലയിൽ നിന്നും 153ന് ഓൾ ഔട്ട് ആയി ഇന്ത്യ . മുഹമ്മദ് സിറാജിന്റെ ഉഗ്രൻ സ്‌പെല്ലിന് അതേനാണയത്തിൽ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 153ന് അവസാനിച്ചു. പേസർമാർ നിറഞ്ഞാടുന്ന പിച്ചിൽ ഇപ്പോഴും ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. കാരണം ഇന്ത്യക്കിപ്പോൾ 98 റൺസിന്റെ ലീഡ് ഉണ്ട്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 55 റൺസിനാണ് അവസാനിച്ചത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദ, ലുങ്കി എൻഗിഡി, നാന്ദെ ബർഗർ എന്നിവരാണ് ഇന്ത്യയെ തകർത്തത്….

Read More

തീപൊരി സിറാജ്; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യ. മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിംഗാണ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക നേടിയത് 55 റൺസ് മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. അത് സ്വന്തം മണ്ണിലായെന്നത് ഇരട്ടപ്രഹരമേൽപ്പിച്ചു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എയ്ഡാൻ മാക്രത്തെ വീഴ്ത്തി സിറാജ് വരാനിക്കുന്ന വിക്കറ്റ് വേട്ടയുടെ സൂചന…

Read More

ഇന്ത്യയിൽ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധന; കേരളത്തിൽ രോഗ വ്യാപനം കുറയുന്നുവെന്നും കണക്കുകൾ

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് മുൻപുള്ള ആഴ്ച 3818…

Read More

പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യയിൽ പുതുവർഷം പിറന്നു; നാടെങ്ങും ആഘോഷ ലഹരിയിൽ, കേരളത്തിൽ എങ്ങും ആഘോഷം

പുതിയ പ്രതീക്ഷകളുമായി ഇന്ത്യയിൽ 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ ഡൽഹി, മുംബൈ, ബെം​ഗളൂരു, ചെന്നൈ, എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി രം​ഗത്തിറങ്ങി. ഷിംലയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ​ഗോവയിലും ആഘോഷം പൊടിപൊടിച്ചു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. പ്രധാന ന​ഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെ…

Read More

‘2023 ഇന്ത്യ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ വർഷം’; മൻകീ ബാത്തിൽ പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഭാരതത്തന്റെ ​ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോ​ഗ്യത്തിന്…

Read More