അഫ്ഗാനിസ്ഥാനെ അടിച്ച് പരത്തി ശിവം ദുബെ; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പരയില്‍ യുവതാരങ്ങളുടെ വെടിക്കെട്ടില്‍ ടീം ഇന്ത്യക്ക് വിജയത്തുടക്കം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയായ ആദ്യ ടി20 ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 38 പന്തില്‍ 50 തികച്ച ദുബെ 40 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്നു. ബൗളിംഗില്‍ ഒരു വിക്കറ്റും ദുബെ നേടിയിരുന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). മൂന്ന് ടി20കളുടെ പരമ്പരയിലെ അടുത്ത മത്സരം ജനുവരി…

Read More

ഇന്ത്യ- അഫ്​ഗാൻ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോഹ്‌ലി കളിക്കില്ല

അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം 20-20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചേക്കും. പഞ്ചാബിലെ മൊഹാലിയിൽ വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. എന്നാൽ മകളുടെ പിറന്നാളായതിനാൽ സൂപ്പർ താരം വിരാട് കോഹ്‌ലി ഇന്ന് കളിക്കില്ല. കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമയും യശസ്വി ജയ്സ്വാളുമായിരിക്കും ഇന്നിങ്സ് ഓപൺ ചെയ്യുകയെന്ന് കോച്ച് ദ്രാവിഡ് അറിയിച്ചു….

Read More

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാര്‍

ഇന്ത്യയും ഫ്രാൻസും തമ്മില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാൻ കരാര്‍ വരുന്നു. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചേക്കും. ആഭ്യന്തര ആണവമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ജൈതാപുരിലെ ആണവനിലയത്തിന്റെ ശേഷി വികസിപ്പിക്കും. ആണവ നിലയമില്ലാത്ത ഒരു സംസ്ഥാനത്ത് പുതുതായി തുടങ്ങാനും ആലോചനയുണ്ട്. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാൻ ബദല്‍ ഊര്‍ജസംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമാണ് ആണവോര്‍ജമേഖല വികസിപ്പിക്കാനുള്ള…

Read More

നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള വിവിധ ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

വിവിധ മേഖലകളിൽ നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസംസ്‌കരണം, ആരോഗ്യ പരിചരണം എന്നീ മേഖലകളിലാണ് ഈ ധാരണാപത്രങ്ങളിലൂടെ ഇരുരാജ്യങ്ങളും നിക്ഷേപ സഹകരണം ഉറപ്പാക്കുന്നത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നവരുടെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളിലെയും വിവിധ വകുപ്പ് മന്ത്രിമാർ ഈ ധാരണാപത്രങ്ങളിൽ ഒപ്പ്…

Read More

കൂടുതല്‍ സഞ്ചാരികളെ അയയ്ക്കണം; ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്കിടെ ചൈനയോട് സഹായം അഭ്യർത്ഥിച്ച് മാലിദ്വീപ്

കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് അയയ്ക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ചൈന സന്ദര്‍ശനത്തിനിടെയാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന്റെ അഭ്യര്‍ത്ഥന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനം. നേരത്തെ മാലിദ്വീപിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ഇന്ത്യയിലെ ടൂര്‍ ഏജന്‍സികള്‍ കൂട്ടത്തോടെ റദ്ദുചെയ്തിരുന്നു. ചൈനയെ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്റ് ദ്വീപ് രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. കഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു….

Read More

യുഎഇ പ്രസിഡന്റ് ഇന്ത്യയിൽ ; വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യു.എ.ഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഗാന്ധി നഗറിലേക്ക് ഇരുനേതാക്കളും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തും. ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ മുന്നോടിയായാണ് റോഡ് ഷോ. ഉച്ചകോടി നാളെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ലോകത്തെ പ്രധാന കോർപ്പറേറ്റ് കമ്പനികളുടെ സി.ഇ.ഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനുവരി…

Read More

പ്രധാനമന്ത്രി പഠിച്ച സ്കൂളും ഗ്രാമവും സന്ദർശിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഏഴ് ദിവസം നീളുന്ന ‘പ്രേരണ’ പദ്ധതിയുടെ രജിസ്ട്രേഷൻ തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച സ്കൂളും ​ഗ്രാമവും സന്ദർശിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രേരണയെന്നാണ് പദ്ധതിയുടെ പേര്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പദ്ധതി ആവിഷ്കരിച്ചത്. ഏഴ് ദിവസം നീളുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്കാണ് അവസരം. രാജ്യത്തെ 750 ജില്ലകളിൽ നിന്നായി രണ്ട് വിദ്യാർഥികൾ വീതം നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വടന​ഗർ ജില്ലയിലേക്ക് യാത്ര ചെയ്യാം. വിവിധ ഘട്ടങ്ങളിലായി ഒരു ജില്ലയിൽ നിന്ന് രണ്ട് കുട്ടികളെയാണ് തെരഞ്ഞെടുക്കുക….

Read More

വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്; ഈ മാസം അവസാനം ഇന്ത്യയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനം സന്ദർശനത്തിന് എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനം. നവംബർ 17ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അധികാരമേറ്റ ശേഷം തുർക്കിയിലും, യുഎഇയിലും മുഹമ്മദ് മുയിസു സന്ദർശനം നടത്തിയിരുന്നു. ജനുവരി 8 മുതൽ 12 വരെ മുഹമ്മദ് മുയിസു ചൈനയിലേക്കും പോകും. ഇതിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുക. യുഎഇയിൽ വച്ച് പ്രധാനമന്ത്രി…

Read More

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. ജനുവരി പത്തിന് നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഉദ്യോഗിക ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് ഇന്ന് ഗുജറാത്തിലെത്തുന്നത്. അഹമ്മദാബാദിലെ സര്‍ദാല്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വൈകുന്നേരം വന്നിറങ്ങുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ഇന്ദിരാ ബ്രിഡ്ജ് വരെ മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ ആയി നടന്നെത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സഫിന്‍…

Read More

നയതന്ത്ര സംഘര്‍ഷത്തിനിടെ ഇന്ത്യയുമായി ചർച്ചയ്ക്കു തയാറായി മാലദ്വീപ്

നയതന്ത്ര സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇന്ത്യയുമായി ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാർ പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പ്രതികരിച്ചു. മന്ത്രിമാരുടെ പ്രസ്താവനകളെ തള്ളുകയാണെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ വിവാദ പ്രസ്താവനകളിൽ മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപലപിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും മാലദ്വീപ് നീക്കം നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്നാണ് ഇന്നലെ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞത്. ഇന്ത്യയുമായുള്ള ബന്ധം…

Read More