
നാലാം ടെസ്റ്റിലും ഇംഗ്ലണ്ട് ഫിനിഷ് ; പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര റാഞ്ചി ഇന്ത്യ. നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം പിടിച്ചെടുത്തതോടെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ സീരിസ് 3-1ന് സ്വന്തമാക്കിയത്. റാഞ്ചി ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ആതിഥേയർ വീരോചിത തിരിച്ചുവരവ് നടത്തിയത്. ഒന്നാം ഇന്നിങ്‌സിൽ അർധ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ പുറത്താകാതെ 39 റൺസും നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലാണ് മാൻഓഫ്ദി മാച്ച് . യുവതാരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യം നാലാം ദിനം…