
ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ടോസ് ഇംഗ്ലണ്ടിന്, ദേവ്ദത്ത് പടിക്കലിനു ടെസ്റ്റ് അരങ്ങേറ്റം
അഞ്ചാം ടെസ്റ്റിൽ നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യക്കായി ദേവ്ദത്ത് പടിക്കൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നൽകിയത്. അഞ്ച് പോരാട്ടങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു നേടിയതിനാൽ ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും ഇറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവർത്തിക്കാൻ അവർക്ക് സാധിച്ചില്ല. മാത്രമല്ല ബാസ്ബോൾ തന്ത്രം എല്ലാ നിലയ്ക്കും പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു. ആദ്യമായാണ് അവർ ബാസ്ബോൾ തന്ത്രത്തിലേക്ക് മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ഇന്ത്യയുടെ…