ഇ-വാഹന മേഖലയിൽ ആഗോള നിർമാതാക്കളുടെ നിക്ഷേപം ലക്ഷ്യം; പുതിയ വൈദ്യുത വാഹന നയവുമായി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇ-വാഹന മേഖലയിൽ പ്രമുഖ ആഗോള നിർമാതാക്കളുടെ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുന്ന ഇലോൺ മസ്‌കിന്റെ ടെസ്ല ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഊർജമേകുന്നതാണ് പുതിയ നീക്കം. ഇ-വാഹന മേഖലയിൽ 4150 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയാറുള്ള, ആഭ്യന്തര ഉല്പാദന കേന്ദ്രം ആരംഭിക്കുന്ന നിർമാതാക്കൾക്കായിരിക്കും നികുതി ഇളവ്…

Read More

ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന്‍; ബുംറയും, ജഡേജയും പിന്നാലെ

ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയതും, പരമ്പരയിലെ മികച്ച പ്രകടനവും അശ്വിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. രണ്ടാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ്. അതേസമയം ജസ്പ്രീത് ബുംറ മൂന്നാമതും, രവീന്ദ്ര ജഡേജ ഏഴാമതുമെത്തി. ഇവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയ സ്പിന്‍ താരം കുല്‍ദീപ് യാദവ് പതിനാറാം സ്ഥാനമാണ് നേടിയത്. അതേസമയം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്…

Read More

പൗരത്വ നിയമ ഭേ​ദ​ഗതി ഇന്ത്യയിലെ മുസ്ലിം ജനങ്ങളെ ബാധിക്കില്ല; വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പൗരത്വ നിയമ ഭേ​ദ​ഗതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. അതിനിടെ നിയമം മസ്ലീം വിഭാ​ഗത്തിനു എതിരാണെന്ന തരത്തിലുള്ള വിവാ​ദം വീണ്ടും വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീം വിഭാ​ഗത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ല. ഹിന്ദുക്കൾക്കുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടായിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം…

Read More

പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി; മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്‌സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം. വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.

Read More

ഇന്ത്യയിൽ പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പ്രക്ഷോഭങ്ങൾക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ…

Read More

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസർക്കാർ ഇന്ന് വിജ്ഞാപനം ചെയ്യും; പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും നിലവിൽ വരും

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനമുണ്ടാകുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്….

Read More

ഐസിസി റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യ നമ്പർ വൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിലും നേട്ടമുണ്ടാക്കി ഇന്ത്യ. ആസ്‌ത്രേലിയെ മറികടന്ന് ഏകദിന റാങ്കിങ്ങുലും ഇന്ത്യ ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളിൽ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂർവ നേട്ടം ഇന്ത്യ വീണ്ടും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പേരാട്ടത്തിൽ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം സഹായകരമായി. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത്…

Read More

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പി വി സിന്ധു പുറത്ത്

ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്നും ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ക്വാർട്ടർ ഫൈനലിൽ 92 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്. 24-22, 17-21, 18-21 എന്നാണ് സ്‌കോർ. അമേരിക്കയുടെ ബീവെൻ യാങ്ങിനെ തോൽപിച്ചുകൊണ്ടായിരുന്നു നേരത്തെ സിന്ധു സീസണിലെ ആദ്യ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.

Read More

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ഇന്ത്യയ്ക്ക് മേൽക്കൈ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 218ന് മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയർ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ്. 52 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും 26 റൺസുമായി ശുഭ്മാൻ ഗിലുമാണ് ക്രീസിൽ. 57 റൺസെടുത്ത യശസ്വി ജയ്‌സ്വാളിനെ ഷുഹൈബ് ബഷീർ പുറത്താക്കി. അവസാന ടെസ്റ്റിൽ ഒരുപിടി നേട്ടങ്ങളാണ് ഇന്ത്യൻ യുവ ഓപ്പണർ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന…

Read More

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ടോസ് ഇംഗ്ലണ്ടിന്, ദേവ്ദത്ത് പടിക്കലിനു ടെസ്റ്റ് അരങ്ങേറ്റം

അഞ്ചാം ടെസ്റ്റിൽ നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യക്കായി ദേവ്ദത്ത് പടിക്കൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നൽകിയത്. അഞ്ച് പോരാട്ടങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു നേടിയതിനാൽ ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും ഇറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവർത്തിക്കാൻ അവർക്ക് സാധിച്ചില്ല. മാത്രമല്ല ബാസ്ബോൾ തന്ത്രം എല്ലാ നിലയ്ക്കും പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു. ആദ്യമായാണ് അവർ ബാസ്ബോൾ തന്ത്രത്തിലേക്ക് മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ഇന്ത്യയുടെ…

Read More