ഇന്ത്യയിലേക്ക് ആദ്യ വനിതാ ഹൈക്കമ്മീഷണറെ നിയമിച്ച് യു.കെ; ലിൻഡി കാമറൂൺ ആണ് പുതിയ ഹൈക്കമ്മീഷണർ

ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈകമീഷണറെ നിയമിച്ച് യു.കെ. ലിൻഡി കാമറൂണിനെയാണ് ഹൈകമീഷണറായി നിയമിച്ചിരിക്കുന്നത്. യു.കെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ സി.ഇ.ഒയായിരുന്നു ലിൻഡി. ബ്രിട്ടീഷ് ഹൈകമീഷനാണ് ലിൻഡി കാമറൂണിനെ നിയമിച്ച വിവരം അറിയിച്ചത്. അലക്സ് എല്ലിസിന്റെ സ്ഥാനത്തേക്കാണ് ലിൻഡിയെത്തുക. അലക്സിന് പുതിയ നയതന്ത്ര ചുമതല നൽകുമെന്ന് ബ്രിട്ടീഷ് ഹൈകമീഷൻ അറിയിച്ചിട്ടുണ്ട്. ലിൻഡി കാമറൂൺ ഏപ്രിലിൽ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ബ്രിട്ടീഷ് ഹൈകമീഷൻ വ്യക്തമാക്കി. 70 വർഷങ്ങൾക്ക് മുമ്പ് തന്നെ യു.കെയിലേക്ക് വനിത ഹൈകമീഷണറെ ഇന്ത്യ നിയമിച്ചിരുന്നു. 1954ൽ വിജയലക്ഷ്മി…

Read More

‘ഇന്ത്യയെ മതരാഷ്ട്രമായി മാറ്റലാണ് ബിജെപി അജണ്ട’ ; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന വേളയിൽ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ‍ര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസ്‌ അത് നടപ്പിലാക്കാൻ സഹായിക്കുന്നു. കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു. ഭരണഘടനക്ക് ഒരു വിലയും കൽപ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സ‍ര്‍ക്കാര്‍ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കശ്മീർന്റെ പ്രത്യേക പദവി എടുത്തു…

Read More

ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം. അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികൾക്കായി ബിബിസി സർക്കാരിന് അപേക്ഷ നൽകി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ…

Read More

രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ഒരുങ്ങുന്നു; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബുള്ളറ്റ് ട്രെയിന്‍ പാതക്കായി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്കിന്റെ വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ആദ്യമായാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ 295.5 കിലോമീറ്റര്‍ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പദ്ധതി 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും ബുള്ളറ്റ് ട്രെയ്നിന്റെ…

Read More

രാജ്യത്ത് പാചക വാതക വില കുറച്ചു ; രണ്ട് മാസത്തിനിടെ കൂട്ടിയത് 41 രൂപ 50 പൈസ, കുറച്ചത് 30 രൂപ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30 രൂപ 50 പൈസയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41 രൂപ 50 പൈസയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.   

Read More

‘ഇത് ജനാധിപത്യത്തെയും ഭരണഘടനയേയും രക്ഷിക്കാനുളള തെരഞ്ഞെടുപ്പ്, പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം’; രാഹുൽ ഗാന്ധി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിനായി അന്വേഷണ ഏജൻസികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണമില്ലാതായതോടെ പാർട്ടിയുടെ മുഴുവൻ പ്രവർത്തനങ്ങളും താളം തെറ്റി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഈ മാച്ച് ഫിക്സിംഗ് മോദി ഒറ്റക്കല്ല ചെയ്യുന്നത്. അദ്ദേഹത്തിന്റെ കോടിപതികളായ ചില സഹായികളും ചേർന്നാണ്…

Read More

ഇന്ത്യയിൽ ബിജെപി നടത്തുന്നത് നികുതി ഭീകരത; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിനെ സാമ്പത്തികമായി തകർക്കുകയാണ്. ബി.ജെ.പിയിൽ നിന്ന് ആദായനികുതി വകുപ്പ് 4,600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. 017-21 കാലയളവിലെ…

Read More

ഇന്ത്യയില്‍ സ്വന്തം ഡേറ്റ സെന്റര്‍ ഒരുക്കാൻ ​ഗൂ​ഗിൾ; ചർച്ചകൾ അന്തിമഘട്ടത്തിൽ

ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കാനുള്ള പ​​ദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ഇത് പാട്ടത്തിനെടുത്തായിരിക്കും ഗൂഗിള്‍ അവിടെ ഡേറ്റാ സെന്റർ ഒരുക്കുക. മുമ്പ് പല കമ്പനികൾക്കും പാട്ടത്തിന് നൽകിയിട്ടുള്ള ഈ സ്ഥലം ഇപ്പോൾ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമേഴ്‌സി ട്രേഡ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ഇത് ​ഗൂ​ഗിളിന്…

Read More

‘മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ല’ ; അരവിന്ദ് കെജ്രിവാൾ വിഷയത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലെ അമേരിക്കന്‍ പ്രസ്താവന അനാവശ്യമാണെന്ന പ്രതികരണവുമായി ഇന്ത്യ. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കയും ജര്‍മ്മനിയും രംഗത്തെത്തിയിരുന്നു. കേസില്‍ സുതാര്യവും, നിഷ്പക്ഷവും, നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുകയായിരുന്നു. നിയമനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ വിദേശകാര്യ വക്താവ്…

Read More

‘പ്രചാരണത്തിൽ വീഴരുത്’; 2047-ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയാകില്ലെന്ന് രഘുറാം രാജൻ

ശക്തമായ സാമ്പത്തിക വളർച്ച സംബന്ധിച്ചുള്ള അമിതപ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുന്നുവെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് തടസമായി നിലനിൽക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ രാജ്യം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഇത്തരം അമിതപ്രചാരണത്തിൽ വിശ്വസിക്കുന്നുവെന്നതാണ്. ഇത് യാഥാർഥ്യമാക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നമ്മൾ എത്തിക്കഴിഞ്ഞുവെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നത്. കാരണം, രാജ്യത്തിന്റെ സാമ്പത്തിക…

Read More