റഷ്യയ്ക്കു പോകാൻ ഇനി വിസ വേണ്ട

റഷ്യയോട് മലയാളികൾക്ക് എന്നും താത്പര്യമുണ്ട്. ഒരു കാലത്ത് സോവിയറ്റ് ലാൻഡ് എന്ന മാസികയ്ക്കു വ്യാപക പ്രാചരമുണ്ടായിരുന്നു. റഷ്യൻ സാഹിത്യകൃതികളും ധാരാളമായി വിവർത്തനം ചെയ്ത് എത്തിയിരുന്നു. ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും ഡോസറ്റോയ് വ്‌സ്‌കിയുടെയും ചെക്കോവിൻറെയുമെല്ലാം കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. അങ്ങനെ പലകാരണങ്ങൾകൊണ്ട് റഷ്യ മലയാളികൾക്കു പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ…

Read More

അധീര്‍ രഞ്ജന്‍ ചൗധരിക്ക് മുന്നറിയിപ്പുമായി ഖാർഗെ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെ ഇങ്ങനെ പ്രതികരിച്ചത്. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത്…

Read More

‘എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ല’: ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളതെന്ന് കണ്ടെത്തി

സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ലെന്ന് സ്പൈസസ് എക്‍സ്പോര്‍ട്ട് സംഘടനകള്‍. ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളത്. എഥിലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യമുണ്ടെന്ന കാരണത്താല്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സംഘടനകളുടെ വിശദീകരണം. ക്യാന്‍സറിന് കാരണമാകുന്ന ഗ്രൂപ്പ് വണ്‍ കാര്‍സിനോജനിക്കുകളുടെ പട്ടികയില്‍പ്പെടുന്നതാണ് എഥലീന്‍ ഓക്സൈഡെന്നാണ് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്‍റെ കണ്ടെത്തൽ. എഥ്‍ലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യയിലെ ചില കമ്പനികളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതി ഹോങ്കോങും സിംഗപ്പൂരും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ എഥിലീന്‍…

Read More

ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ റാലിയിൽ പങ്കെടുത്തു

മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ സഖ്യം ഹസാരിബാഗ് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു. കോൺ​ഗ്രസിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആശിഷ് ഇൻഡ്യ റാലിയിൽ പ​ങ്കെടുക്കാനെത്തിയത്. മാത്രമല്ല ഹസാരിബാഗിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് ആ​ശിഷ് എല്ലാവിധ പിന്തുണയും റാലിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബർഹിയിൽ നടന്ന ഇൻഡ്യ റാലിയിലാണ് ആശിഷ് സന്നിഹിതനായത്. കോൺഗ്രസ് അധ്യക്ഷൻ…

Read More

ഇന്ത്യാ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കും ; പ്രഖ്യാപനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ഇൻഡ്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സഖ്യവുമായി കടുത്ത ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് മമതയുടെ പ്രതികരണം. സി.പി.ഐ.എമ്മുമായുള്ള ബംഗാൾ കോൺഗ്രസിന്‍റെ ബന്ധത്തെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്ന മമത നിലപാടുകളിൽ അയവ് വരുത്തുന്നതിന്‍റെ സൂചനകളാണ് പുതിയ പ്രഖ്യാപനത്തിൽ ഉള്ളത്. ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി കേന്ദ്രത്തിൽ ഞങ്ങളുടെ പിന്തുണയിൽ ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമന്നാണ് മമത പറഞ്ഞത്. സർക്കാറിന് പുറത്തുനിന്ന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അവർ…

Read More

ഇന്ത്യയിൽ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ ; ഡൽഹിയിൽ 14 പേർക്ക് സർട്ടിഫിക്കറ്റ് നൽകി

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Read More

‘പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. മാത്രമല്ല ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര…

Read More

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ; ആർക്കൊക്കെ അപേക്ഷിക്കാം?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് ബി.സി.സി.ഐ. മൂന്നര വർഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമർപ്പിക്കാം. നിലവിലെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണിൽ യു.എസ്.എ.യിൽ നടക്കുന്ന ടി20 ലോകകപ്പ് കഴിയുന്ന മുറയ്ക്ക് അവസാനിക്കും. ഈവർഷം ജൂലായ് ഒന്നുമുതൽ 2027 ഡിസംബർ 31 വരെയായിരിക്കും പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകന്റെ കാലാവധിയെന്ന് ബി.സി.സി.ഐ. പ്രസ്താവനയിൽ അറിയിച്ചു. മേയ് 27-ന് വൈകീട്ട് ആറുവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ വിലയിരുത്തിയ ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും….

Read More

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ളവർ സേനയിലില്ല: മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇത് പൂർത്തിയാക്കാൻ…

Read More

രാജ്യത്ത് നാലാം ഘട്ട പോളിംഗ് നാളെ ; വിധി എഴുതുന്നത് 96 ലോക്സഭാ മണ്ഡലങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്. നാലാംഘട്ടത്തിൽ കാലാവസ്ഥയുടെ കാര്യത്തിൽ ആശങ്കകളൊന്നുമില്ലെന്നാണു കേന്ദ്ര…

Read More