ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024’ല്‍ മുന്നേറി ഇന്ത്യ; 54-ാം സ്ഥാനത്ത് നിന്നും 39ാം സ്ഥാനത്തേക്ക്

ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024’ല്‍ 39ാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2021ല്‍ 54-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിപ്പോർട്ട അനുസരിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യ മുന്നിലാണ്. സൂചികയിൽ അമേരിക്കയാണ് ഒന്നാസ്ഥാനത്ത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സര്‍റേ സര്‍വകലാശാലയുമായി സഹകരിച്ചാണ് ലോക സാമ്പത്തിക ഫോറം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 18–ാമതും മികച്ച വ്യോമ ഗതാഗതത്തില്‍ 26–ാമതും കരമാര്‍ഗവും തുറമുഖങ്ങള്‍ വഴിയുമുള്ള അടിസ്ഥാന…

Read More

‘എന്റെ ഹൃദയം ദുരിതം അനുഭവിക്കുന്നവരുടെ കൂടെ’; ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനില്ലെന്ന് മമത

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപായുള്ള ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ജൂൺ ഒന്നിനാണ് ഇന്ത്യാസഖ്യ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തേണ്ടതിനു തലേന്നാണിത്. ‘ഇതെല്ലാം ഉപേക്ഷിച്ച് എനിക്കെങ്ങനെയാണു പോകാനാവുക? റുമാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് എനിക്കു മുഖ്യം. ഇവിടെ യോഗം ചേർന്നാലും എന്റെ ഹൃദയം റുമാൽ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാവും. മാത്രമല്ല, ജൂൺ ഒന്നിനു ബംഗാളിൽ 9…

Read More

കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചായ വിളമ്പിയാണ് താൻ വളർന്നതെന്നും ചായയുമായി മോദിക്ക്‌ വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും മിർസാപുരിലെ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ആരും തങ്ങളുടെ വോട്ടുകൾ പാഴാക്കാൻ ആ​ഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. സർക്കാർ രൂപവത്കരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വേണ്ടി മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യുകയുള്ളൂ. ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനങ്ങൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. അവർ കടുത്ത വർ​ഗീയവാദികളാണ്. ഇക്കൂട്ടർ തീവ്രജാതി ചിന്ത പേറുന്നവരും…

Read More

ഇൻഡ്യ സഖ്യത്തിനെതിരെ ‘മുജ്റ നൃത്ത’ പരാമർശം; മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഇൻഡ്യ സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രം​ഗത്ത്. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു. ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്ലിംകൾക്കു നൽകുമെന്ന സ്ഥിരം…

Read More

അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാരിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കും; മല്ലികാർജുൻ ഖാർഗെ

അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാരിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്ത്. ഭരണമാറ്റത്തിനുള്ള തരംഗം രാജ്യത്ത് വിവിധയിടങ്ങളിൽ ദൃശ്യമാണെന്നും മഹാരാഷ്ട്രയിലും ഉത്തർ പ്രദേശിലും ഉൾപ്പെടെ ബി.ജെ.പി തിരിച്ചടി നേരിടുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മാത്രമല്ല ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്ന സർക്കാർ അസ്ഥിരമായിരിക്കുമെന്ന മോദിയുടെ വാദത്തെ ഖാർഗെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയിലെ കക്ഷികൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരിൽനിന്ന് ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ആനി രാജ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുമായ ആനി രാജ രം​ഗത്ത്. ദൈവം ഭൂമിയിലേക്ക് അയച്ചതാണ് തന്നെ എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവമാണെന്നായിരുന്നു ആനി രാജയുടെ വിമർശനം. തന്റെ ജനനം ജൈവികമായി സംഭവിച്ചതല്ലെന്നും ദൈവം തന്നെ നേരിട്ട് അയച്ചതാണെന്നുമുള്ള മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ആനി രാജ. മോദിയുടെ പരാമർശം അങ്ങേയറ്റം ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പദത്തിന് അനുയോജ്യമല്ലാത്തതും അപമാനകരവുമായ കാര്യമാണ് മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ആനി രാജ തുറന്നടിച്ചു.

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ഇല്ല ; കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള ബി.സി.സി.ഐയുടെ ക്ഷണം നിരസിച്ച കാര്യം സ്ഥിരീകരിച്ച് മുൻ ആസ്ട്രേലിയൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ഡൽഹി ഡെയർ ​ഡെവിൾസ് മുഖ്യ കോച്ചുമായ റിക്കി പോണ്ടിങ്. ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നതിനാൽ പരിശീലക നിയമനത്തിന് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഐ.പി.എല്ലിനിടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംഭാഷണം നടന്നിരുന്നെന്നും എന്നാൽ, ഒരു ദേശീയ ടീമിന്റെ പരിശീലകനെന്നത് വർഷത്തിൽ 10-11 മാസം ചെലവഴിക്കേണ്ട ഉത്തരവാദിത്തമായതിനാൽ ഏറ്റെടുക്കാൻ പ്രയാസമറിയിക്കുകയായിരുന്നെന്നുമാണ് പോണ്ടിങ് അറിയിച്ചത്. ‘സാധാരണയായി, ഇത്തരം…

Read More

കോവിഡിന്റെ സിംഗപ്പൂർ വകഭേദം ഇന്ത്യയിലും

സിംഗപ്പൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരിൽ ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയില്ലെന്നും അധികൃതർ പറഞ്ഞു.

Read More

ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ട്; മല്ലികാർജുൻ ഖാർഗെ

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ ഇൻഡ്യക്ക് സാധിക്കുമെന്നും ന്യൂസ് ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഖാർഗെ പറഞ്ഞു. സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പടർത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോൾ പോരാടുന്നത് ജനങ്ങളാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്. രാമക്ഷേത്രം, ഹിന്ദു-മുസ്‍ലിം, ഇന്ത്യ-പാകിസ്താൻ എന്നിവയുടെ…

Read More

ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പ്; 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡ്

ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വര്‍ണം. 4X400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് ഇന്ത്യക്ക് സുവർണ്ണ നേട്ടം. ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവർ വിജയിച്ചത്. ഇവർ 3:14:12 മിനിറ്റില്‍ ലക്ഷ്യത്തിലെത്തി ദേശീയ റെക്കോഡിട്ടു. 3:17:00 മിനിറ്റിൽ ശ്രീലങ്ക രണ്ടാമതും 3:18:45 മിനിറ്റിൽ വിയറ്റ്‌നാം മൂന്നാമതും ഫിനിഷ് ചെയ്തു. വിജയിച്ചെങ്കിലും പാരീസ് ഒളിമ്പിക്‌സ് യോഗ്യത കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ…

Read More