
ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയ്ക്ക് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ ; വെടിക്കെട്ട് ഇന്നിംഗ്സുമായി നായകൻ രോഹിത് ശർമ
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 206 റണ്‍സ് വിജയലക്ഷ്യം. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തില്‍ 92 റൺസാണ് രോഹിത് നേടിയത്. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ന്…