അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം

അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരൽ നിർബന്ധമാണ്. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. പുതിയ ഹജ്ജ് നയത്തെക്കുറിച്ചു ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയത്. സേവനം മതിയാക്കി മടങ്ങുന്ന കോൺസുൽ ജനറലിന് ജിദ്ദ ഇന്ത്യൻ മീഡിയ…

Read More

താജ്മഹലിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

വെള്ളക്കുപ്പികൾ താജ്മഹലിനുള്ളിൽ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവ്. താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയതിന് ഹിന്ദു മഹാസഭയുടെ രണ്ട് പ്രവർത്തകർ പിടിയിലായ പശ്ചാത്തലത്തിലാണ് സന്ദർശകരും ഗൈഡുകളും താജ്മഹലിനകത്തേക്ക് വെള്ള കുപ്പികൾ കൊണ്ടുവരുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വ്യത്യസ്തമായ ഈ നടപടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിന് താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് രൂക്ഷമായ സാഹചര്യത്തിൽ വെള്ളക്കുപ്പികൾ വിലക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും…

Read More

ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പര ; മൂന്നാം മത്സരത്തിലും ടോസ് നേടി ശ്രീലങ്ക , ഇന്ത്യൻ ടീമിൽ രണ്ട് മാറ്റം

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗും കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.അര്‍ഷ്ദീപ് സിംഗ് പുറത്തായതോടെ മുഹമ്മദ് സിറാജ് മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക പേസര്‍. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റവുമുണ്ട്. അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണ ശ്രീലങ്കയുടെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ…

Read More

‘ബംഗ്ലദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഉണ്ടാകും’; കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന വിവാദത്തിൽ

ബംഗ്ലദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന വിവാദത്തിൽ. പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്നായിരുന്നു സ്വകാര്യ ചടങ്ങിൽ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന. പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രം​ഗത്തെത്തി. ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബം​ഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു. വിദേശത്ത് പോകുമ്പോഴൊക്കെ ഇന്ത്യക്കെതിരെ പ്രസം​ഗിക്കുന്ന രാഹുലിന്റെ ഉള്ളിലിരിപ്പ് വ്യക്തമായെന്ന് സംബിത് പാത്ര എംപിയും പറഞ്ഞു. എന്നാൽ സൽമാൻ…

Read More

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യത്തെ മത്സരത്തിലെ ടൈക്കും രണ്ടാം മത്സരത്തിലെ തോൽവിക്കും പിന്നാലെ ടീം ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. ഇന്നു തോറ്റാൽ പരമ്പര നഷ്ടപ്പെടുമെന്നതിനാൽ മൂന്നാം ഏകദിനം ജയിച്ച് പരമ്പരയിൽ ലങ്കയ്ക്ക് ഒപ്പമെത്തുകയാണ് ഇന്ത്യയുടെ പരമമായ ലക്ഷ്യം. മറുവശത്ത് ട്വന്റി20 പരമ്പരയിലേറ്റ സമ്പൂർണ തോൽവിയുടെ നീറ്റൽ ഏകദിന പരമ്പര നേട്ടത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. മത്സരം ഉച്ചകഴിഞ്ഞ് 2.30 മുതൽ സോണി…

Read More

ഒളിംപിക്‌സ് ഹോക്കി സെമിയിൽ ഇന്ത്യ ജർമനിയോടു തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടം

ഒളിംപിക്‌സിൽ ആവേശകരമായ സെമി പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ഹോക്കി ടീം ജർമനിക്കു മുന്നിൽ തോറ്റു. ഗോൺസാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36-ാം മിനിറ്റ്) എന്നിവർ നേടി. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ നെതർലൻഡ്‌സാണ് ജർമനിയുടെ എതിരാളികൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്‌പെയിനെ…

Read More

പാരീസ് ഒളിംമ്പിക്സ് ; വിനേഷ് ഫോഗട്ട് സെമിയിൽ , ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ

50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി സെമി ഫൈനില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ നേരിടും. ഇന്ന് രാത്രി 10.13നാണ് മത്സരം. യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് റാങ്കിംഗ് പ്രകാരം 68-ാം സ്ഥാനത്താണ് ലോപസ്. ഫോഗട്ട് 65-ാം സ്ഥാനത്തും. റാങ്കിംഗില്‍ കാര്യമില്ലെന്ന് കഴിഞ്ഞ റൗണ്ടില്‍ തന്നെ ഫോഗട്ട് തെളിയിച്ചതാണ്. ക്വാര്‍ട്ടറില്‍ 15-ാം സ്ഥാനത്തുള്ള ഒക്‌സാന ലിവാച്ചിനേയും പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ യു സുസാകിയേയും മലര്‍ത്തിയടിച്ചാണ് ഫോഗട്ട് സെമി…

Read More

രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ട്; സർവ്വകക്ഷി യോഗത്തിൽ കേന്ദ്രം

ബംഗ്‌ളാദേശ് കലാപത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസിന ഇന്ത്യയിൽ തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. സർവ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയോ എന്ന് സർക്കാർ വ്യക്തമാക്കിയില്ല. ബംഗ്‌ളാദേശിലെ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നു. കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചർച്ച നടന്നു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു….

Read More

പാരിസ് ഒളിമ്പിക്‌സ്; ഫൈനൽ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും

പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ ഫൈനൽ സീറ്റുറപ്പിക്കാൻ പി ആർ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഇന്നിറങ്ങും. ക്വാർട്ടറിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ എത്തിയത്. ഗോൾകീപ്പറും മലയാളിയായുമായ പി ആർ ശ്രീജേഷിന്റെ മികവാണ് ക്വാർട്ടറിൽ ഇന്ത്യയ്ക്ക് തുണയായത്. ഒപ്പം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിന്റെ മിന്നും പ്രകടനവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. സെമിയിൽ ജർമ്മനിയെ മറികടന്നാൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 10.30നാണ്…

Read More

ബംഗ്‌ളാദേശിലെ കലാപം; അതിർത്തിയിൽ കനത്ത സുരക്ഷ, സർവകക്ഷി യോഗം തുടങ്ങി ഇന്ത്യ

ബംഗ്‌ളാദേശിലെ കലാപ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്‌ളാദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു. അതിർത്തിയിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി. ബംഗ്ളാദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5…

Read More