‘അകലം പാലിക്കുക എന്ന ഇന്ത്യയുടെ നയം ഇന്ന് മാറി’; എല്ലാ രാജ്യങ്ങളോടും അടുത്ത ബന്ധം പുലർത്തുന്നെന്ന് നരേന്ദ്ര മോദി

എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അകലം പാലിക്കുക എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നയത്തിൽ വലിയ മാറ്റം കൊണ്ടുവരാനായെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ രാജ്യങ്ങളോടും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയം. ഇന്ന് ആ സാഹചര്യം മാറി. ഇന്ന് എല്ലാവരുമായും ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇന്ത്യ എല്ലാവരെക്കുറിച്ചും എല്ലാവരുടെയും നന്മയെക്കുറിച്ചും ചിന്തിക്കുന്നു. ഇന്ന് ‘വിശ്വബന്ധു’…

Read More

‘അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചില്ല’; രാജ്യത്തെ ബാധിക്കുമെന്ന് നാരായണ മൂർത്തി

ഇന്ത്യക്കാർ അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി. യുപിയിലെ പ്രയാഗ്രാജിൽ മോട്ടിലാൽ നെഹ്‌റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരോഗ്യ സംവിധാനങ്ങൾ, ഭൂമി ലഭ്യത തുടങ്ങി ജനസംഖ്യാ വർധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കുകയാണ്. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇതു രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കും. യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന…

Read More

ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി

ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണമെന്നും യാത്രകാലാവധി കഴിഞ്ഞാൽ പിഴ ഈടാക്കുമെന്നും എംബസി പൗരന്മാരെ ഓർമിപ്പിച്ചു. ഇന്ത്യയുടെ വിസ നിയമം വളരെ കർശനമാണ്. അതുകൊണ്ട് തന്നെ ഒമാൻ പൗരന്മാർ യാത്രയുടെ ആവശ്യാനുസരണമുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണം. ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്റ്‌സ് വിസകൾ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഓരോ വിസയുടെ കാലാവധി അത് അനുവദിക്കുമ്പോൾ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല, അതുകൊണ്ട് തന്നെ വിസാ കാലാവധി കഴിയുന്നത് ശ്രദ്ധിക്കണം….

Read More

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കേരളത്തിൽ ആഘോഷമാക്കി ‘പാക് മരുമകൻ’

78-മത് ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി പാകിസ്ഥാന്‍ പൗരനും സോഷ്യല്‍ മീഡിയ താരവുമായ തൈമൂര്‍ താരിഖ്. തൈമൂര്‍, ഭാര്യ ശ്രീജയുടെ കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുതിയതായി ലഭിച്ച വിസിറ്റ് വിസയില്‍ രണ്ടാഴ്ചത്തേക്കാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. അടുത്തിടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി തൈമൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. യുഎഇയിലെ അജ്മാനിലാണ് തൈമൂര്‍ താരിഖ് ഭാര്യ ശ്രീജയ്ക്കൊപ്പം താമസിക്കുന്നത്. 

Read More

ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസ നേർന്ന്​ സൗദി രാജാവും കിരീടാവകാശിയും

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്​ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ​ ഇരുവരും അഭിനന്ദനവും ആശംസയും അറിയിച്ചു. രാഷ്​ട്രപതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയും ആശംസകളും അർപ്പിച്ചു.

Read More

ഖുഷ്ബു വനിതാ കമ്മിഷനിൽ നിന്ന് രാജിവച്ചു

ദേശീയ വനിതാ കമ്മിഷൻ അംഗത്വം നടി ഖുഷ്ബു സുന്ദർ രാജിവച്ചു. രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അറിയിച്ച നടി തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ 2023 ഫെബ്രുവരിയിലാണ് വനിതാ കമ്മിഷൻ അംഗമായത്.

Read More

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ക്ക് ആ​ശം​സ സ​ന്ദേ​ശ​മ​യ​ച്ച് ഒ​മാ​ൻ ഭ​രാ​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നാ​ണ് സ​ന്ദേ​ശ​മ​യ​ച്ച​ത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ശം​സി​ച്ച സു​ൽ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നും ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​ർ​ന്നു.

Read More

പാരീസ് ഒളിംമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ കുറഞ്ഞത് ഗുസ്തി താരങ്ങളുടെ സമരം കാരണം ; പ്രതികരണവുമായി റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിംഗ്

ഗുസ്തി താരങ്ങളുടെ സമരം മൂലമാണ് ഇന്ത്യക്ക് ഒളിമ്പിക്സിൽ മെഡൽ കുറഞ്ഞതെന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ സഞ്ജയ് സിങ്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ നിന്നും ഒരു വെങ്കലം മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ‘‘ഗുസ്തി താരങ്ങളുടെ സമരം 14-15 മാസത്തോളം നീണ്ടു നിന്നു. ഇതിനെത്ത​ുടർന്ന് ഗുസ്തി താരങ്ങളെല്ലാം അസ്വസ്ഥതയിലായിരുന്നു.ഒരു വിഭാഗത്തിൽ മാത്രമല്ല, മറ്റുവിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരങ്ങൾക്ക് പോലും പരിശീലിക്കാനായില്ല.ഇതിനാലാണ് ഗുസ്തി താരങ്ങൾക്കള മികച്ച പ്രകടനം നടത്താനാകാതെ വന്നത്’’ -സഞ്ജയ്…

Read More

നീരജും എനിക്ക് മോനെ പോലെ തന്നെയാണ്, അവൻ നദീമിന്‍റെ സഹോദരനാണ്; നീരജിന്‍റെ അമ്മക്ക് പിന്നാലെ ​ഹൃദയം തൊടുന്ന വാക്കുകളുമായി അർഷാദിന്‍റെ അമ്മയും

ഒരേ ഇവന്‍റിൽ കാലങ്ങളായി മത്സരിക്കു ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്‍റെ അർഷാദ് നദീമും ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. മത്സരം ഒരു വഴിയിൽ നടക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സുഹ‍‍ൃത്തുക്കൾ കൂടിയാണ്. നീരജിനെ പിന്തള്ളിക്കൊണ്ട് പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ് ഒളിംപിക് റെക്കോർടോടെ സ്വർണം നേടാൻ അർഷാദിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നലെ അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ തന്നെയാണെന്നും നീരജിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അമ്മയുടെ…

Read More

‘ശത്രുവിനെ സഹായിച്ചാൽ പരസ്പര സഹകരണം പ്രയാസമായിരിക്കും’; ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബി.എൻ.പി) രംഗത്ത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പി മുതിർന്നനേതാവ് ഗയേശ്വർ റോയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബംഗ്ലാദേശിന്റേയും ഇന്ത്യയുടേയും പരസ്പരണ സഹകരണത്തിലാണ് ബി.എൻ.പി വിശ്വസിക്കുന്നത്. എന്നാൽ, തങ്ങളുടെ ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കും. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന്…

Read More