ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് ബാധയില്ല

ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ്(എംപോക്‌സ്) ബാധയില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. കൂടതെ ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ…

Read More

ശൈഖ് ഹസീന നിശബ്ദത പാലിക്കണമെന്ന് മുഹമ്മദ് യൂനുസ്

മുൻ പ്രധാനമന്ത്രി ​​ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ‘സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്’ ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് അവരെ കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം ഉണ്ടാകുന്നത് തടയാൻ അവർ നിർബന്ധമായും നിശബ്ദത പാലിക്കണമെന്നും യൂനുസ് വ്യക്തമാക്കി. ‘അവരിപ്പോൾ ഇന്ത്യയിലുണ്ട്. ചില സമയങ്ങളിൽ അവർ സംസാരിക്കുന്നു. അത് പ്രശ്‌നകരമാണ്. അവർ മിണ്ടാതിരുന്നാൽ ഞങ്ങളത് മറക്കുമായിരുന്നു. അവർ അവരുടെ സ്വന്തം ലോകത്തായിരിക്കുമായിരുന്നതുപോലെ ജനങ്ങൾ അത് മറക്കുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇരുന്നു…

Read More

ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തി​ന്‍റെ പങ്കാളിത്തത്തോടെ ത​ന്‍റെ പാർട്ടി കേന്ദ്രഭരണ പ്രദേശത്തി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയും തെരഞ്ഞെടു​​പ്പോടെ ഇവിടെ ത​ന്‍റെ പാർട്ടിയുടെ സഖ്യ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ നിയമസഭാ മണ്ഡലത്തി​ന്‍റെ ഭാഗമായ സംഗൽദാനിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ്…

Read More

‘അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം 200 ദിവസം പിന്നിടുകയാണ്. ‘കഴിഞ്ഞ 200 ദിവസമായി കർഷകർ ഇവിടെ ഇരിക്കുകയാണ്. വല്ലാത്ത വേദനയുണ്ടാക്കുന്ന കാഴ്ചയാണിത്. ഇവരെല്ലാവരും നമ്മുടെ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യത്തിന്റെ ചാലകശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അത്ലീറ്റുകൾ പോലും ഉണ്ടാകില്ല. അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാൻ കഴിയില്ല. ഇവരെ കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ തവണ അവർ തെറ്റ് അംഗീകരിച്ചതാണ്. നൽകിയ വാക്കുപാലിക്കാൻ…

Read More

ഇന്ത്യയിലെ അതിസമ്പന്നൻ ; മുകേഷ് അംബാനിയെ പിൻതള്ളി ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10.1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. ഈ വർഷം ആദ്യം ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഒരാഴ്ച മാത്രമേ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്…

Read More

ഉറക്കം വന്നാൽ എവിടെകിടന്നാലും ഉറങ്ങും; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഉറക്കം വന്നാൽ എവിടെ കിടന്ന് വേണമെങ്കിലും ഉറങ്ങാൻ പറ്റുന്ന ആളുകളുണ്ടല്ലെ? എന്നാലും, ഇത് കുറച്ച് കടുപ്പമായിപ്പോയി എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. റെയിൽവേ ട്രാക്കിലൊക്കെ എന്ത് ധൈര്യത്തിലാണ് കിടന്നുറങ്ങുന്നത് എന്നാണ് അവർ ചോദിക്കുന്നത്. ഭാ​ഗ്യത്തിന് ആള് ട്രാക്കിൽ കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടു. സമയത്തിന് ട്രെയിൻ നിർത്താനും പറ്റി. പിന്നീട്, ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നും ഇറങ്ങി ഇയാളെ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം എന്നാണ് റിപ്പോർട്ട്.

Read More

കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം; കങ്കണ റണാവത്തിനെ തള്ളി ബിജെപി

കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്നാണ്‌ ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ ഇല്ലെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നെന്ന കങ്കണയുടെ പ്രസ്താവനയെയാണ് ബിജെപി തള്ളിക്കളഞ്ഞിരിക്കുന്നത്. കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും കങ്കണ റണാവത്തിൻ്റെ പ്രസ്താവനയോട് ബിജെപിക്ക് വിയോജിപ്പുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ…

Read More

പാൽ ഉൽപ്പന്നങ്ങളിൽ നിന്നും ഇവ നീക്കണം; നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

രാജ്യത്തെ പാൽ,പാലുൽപ്പന്നങ്ങളുടെ വിൽപനയിൽ നിർണായക നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ(എഫ്എസ്എസ്‌ഐ). പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ ചേർക്കുന്നത് ജനങ്ങളെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടതിനെ തുടർന്നാണിത്. നിരവധി കമ്പനികളാണ് തങ്ങളുടെ പാല്, പാലുൽപ്പന്നങ്ങളായ നെയ്യ്, വെണ്ണ,തൈര് എന്നിവയ്ക്കെല്ലാം എ1,എ2 എന്ന് ചേർത്ത് വിൽപ്പന നടത്തുന്നതായി തെളിഞ്ഞിരിക്കുന്നത്. പ്രോട്ടീൻ കലവറകളായ ഭക്ഷണ പദാർത്ഥമായ പാലിൽ അടങ്ങിയിരിക്കുന്ന രണ്ട് തരം പ്രോട്ടീനുകളാണ് എ1, എ2 എന്നിവ….

Read More

ഒമാൻ ടൂറിസം മന്ത്രാലയത്തിൻ്റെ ക്യാമ്പയിന് ഇന്ത്യയിൽ തുടക്കം

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മോ​ഷ​ന​ൽ ക്യാമ്പ​യി​ന് തു​ട​ക്കം. പ്രാ​രം​ഭ​ഘ​ട്ട​മെ​ന്നോ​ണം ഡ​ൽ​ഹി​യി​ലാ​ണ് മൊ​ബൈ​ൽ സെ​മി​നാ​റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഡ​ൽ​ഹി​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ചെ​ന്നൈ, ബം​ഗളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ക്യാമ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. സു​ൽ​ത്താ​നേ​റ്റി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം, സാം​സ്കാ​രി​ക പൈ​തൃ​കം, ആ​തി​ഥ്യ മ​ര്യാ​ദ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ക്യാമ്പയി​ൻ മു​ന്നോ​ട്ട് പോ​വു​ന്ന​ത്. കൂ​ടാ​തെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ടൂ​റി​സം ഇ​വ​ന്‍റു​ക​ൾ, വി​വാ​ഹ…

Read More

വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയെന്ന ബംഗ്ലദേശിന്റെ ആരോപണം; വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു

ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ കോമില്ലയിലേക്ക് രാത്രി വെള്ളം ഒഴുക്കിവിട്ടെന്നാണ് ബംഗ്ലദേശിന്റെ ആരോപണം. ഇതോടെ ബുധനാഴ്ച രാവിലെ മുതൽ കോമില്ല വെള്ളത്തിനടിയിലാണ്. റിസർവോയർ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിച്ചു. കനത്ത മഴയെത്തുടർന്നാണ് 31 വർഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഇത് ബംഗ്ലദേശിനെ അറിയിക്കാത്തത് മോശമാണെന്നും ബംഗ്ലദേശ് ജല…

Read More