ഇന്ത്യയിലെ ഒമാൻ അംബാസഡർ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അൽ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയും, ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടുതൽ ശക്തമായ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ചും, വാണിജ്യ മേഖലകളിലും തന്ത്രപ്രധാനമായ മേഖലകളിലും കൂടുതൽ ദൃഡമായ ബന്ധങ്ങൾ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ഇരുവരും വിശകലനം ചെയ്തു.

Read More

‘റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണും’: സെലൻസ്‌കിക്ക് ഉറപ്പ് നൽകി മോദി

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി യുഎസ് സന്ദർശനത്തിനിടെ മോദി ആവർത്തിച്ചു. ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവേളയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിയെ കണ്ടത്. ഓഗസ്റ്റിലെ യുക്രെയ്ൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം…

Read More

ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി ഹിന്ദി ചിത്രം ‘ലാപത്താ ലേഡീസ്’

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കർ എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത്താ ലേഡീസ്’ തിരഞ്ഞെടുത്തു 97-ാമത് ഓസ്‌കർ പുരസ്‌കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങൾ പരിഗണിച്ചതിൽ നിന്നാണ് ‘ലാപത്താ ലേഡീസ്’ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം എന്നീ ചിത്രങ്ങൾ ഇതിനായി പരിഗണിച്ചിരുന്നു. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം മാർച്ച് ഒന്നിനാണ് തിയേറ്ററുകളിൽ എത്തിയത്….

Read More

പ്രതിരോധ വ്യവസായ സഹകരണം; ഇന്ത്യയും യു.എ.ഇയും കൂടുതൽ കൈകോർക്കും

യു.എ.ഇ, ഇന്ത്യ പ്രതിരോധ വ്യവസായ രംഗത്ത് സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ വിദഗ്ധർ തമ്മിൽ സ്ഥിരം സ്വഭാവത്തിൽ ആശയവിനിമയത്തിന് വേദിയൊരുക്കും. അബൂദബിയിൽ നടന്ന ഇന്ത്യ, യു.എ.ഇ പ്രതിരോധ വ്യവസായ ഫോറത്തിലാണ് ധാരണയായത്. എമിറേറ്റ്‌സ് ഡിഫൻസ് കമ്പനീസ് കൗൺസിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌റ്റേഴ്‌സ് എന്നീ കൂട്ടായ്മകളുടെ കൂടി ആഭിമുഖ്യത്തിലാണ് അബൂദബിയിൽ ഫോറം നടന്നത്. പ്രതിരോധ വിദഗ്ധധർ, ബിസിനസ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. പ്രതിരോധ മേഖലയിൽ സംയുക്ത പങ്കാളിത്തം സംബന്ധിച്ചും ഫോറം…

Read More

‘സ്വന്തം നാട്ടിലെ അവസ്ഥ പരിശോധിക്കണം’; ഇറാൻ പരമോന്നത നേതാവിന്റെ പരാമർശത്തിനെതിരേ ഇന്ത്യ

ഇന്ത്യയിലെയും ഗാസയിലെയും മ്യാൻമാറിലെയും മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമർശത്തിനെതിരേ ഇന്ത്യ. പ്രസ്താവന അപലപനീയമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ സോഷ്യൽ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ചു. തിങ്കളാഴ്ചയാണ് ഇന്ത്യയിലെ മുസ്ലിംകൾ പീഡനം അനുഭവിക്കുന്നുവെന്ന തരത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി എക്സിൽ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു…

Read More

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ സെമി ഉറപ്പിച്ച് ഇന്ത്യ; കൊറിയയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ​ഗോളിന്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. കഴിഞ്ഞദിവസം മലേഷ്യയ്‌ക്കെതിരേ ഒന്നിനെതിരെ എട്ട് ​ഗോൾ വിജയം നേടിയ ഇന്ത്യ, ഇന്ന് കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെയാമ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചുത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയമാണിത്. എട്ടാം മിനിറ്റില്‍ അരെയ്ജീത് സിങ് ഹുണ്ടാലിന്റെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഗോള്‍ നേടിയതോടെ…

Read More

ഇന്ത്യയും കുവൈത്തും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ വൻ വർദ്ധനവ്

ഇന്ത്യയും കുവൈത്തും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ വൻ വർദ്ധനവ്. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 34.78 ശതമാനം ഉയർന്ന് 2.10 ബില്യൺ ഡോളറിലെത്തി. 2022 ൽ ഇരു രാജ്യങ്ങളും തമിലുള്ള എണ്ണ ഇതര വ്യാപാരം രണ്ടു ബില്യൺ യു.എസ് ഡോളർ കവിഞ്ഞപ്പോൾ, 2023ൽ ഏഴു ശതമാനം വളർച്ചയുമുണ്ടായി. കുവൈത്തിൽ നടന്ന ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഇസ്രാർ അഹമ്മദും ഭക്ഷ്യ-കാർഷിക മേഖലകളിലെ 30 ഇന്ത്യൻ…

Read More

വായു മലിനീകരണം ഏറ്റവും രൂക്ഷം ബംഗ്ലദേശിൽ; മൂന്നാമത് ഇന്ത്യ; വെളിപ്പെടുത്തലുമായി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ അയൽ രാജ്യമായ ബംഗ്ലദേശാണ്. രണ്ടാം സ്ഥാനം പാക്കിസ്ഥാനും. 134 രാജ്യങ്ങളിലും 7,812 നഗരങ്ങളിലുമാണു പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം അളക്കുന്ന പിഎം 2.5 മാനദണ്ഡ പ്രകാരമാണ് റേറ്റിങ് നിശ്ചയിച്ചത്. പിഎം 2.5 എന്താണന്നല്ലെ? അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യവും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ…

Read More

മോദിയുടെ മോസ്കോ സന്ദർശനം പ്രതിരോധ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കില്ല; യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനവുമായി ബന്ധപ്പെട്ട ആശങ്ക തള്ളി യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്. എല്ലാ അഞ്ചുമിനിറ്റിലും ഇന്ത്യയോട് വിശ്വാസ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് അവർ പറഞ്ഞു. ഇൻഡസ് എക്‌സിൽ (ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫൻസ് ആക്‌സിലറേഷൻ ഇക്കോസിസ്റ്റം) സംസാരിക്കുകയായിരുന്നു ഇവർ. ഇന്ത്യ–യുഎസ് ബന്ധത്തെ എന്നെന്നും നിലനിൽക്കുന്ന ഒന്നായാണ് അവർ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിലേക്ക് ആര് വന്നാലും ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. “രാജ്യങ്ങൾ, ഇന്ത്യ പറയുന്നതുപോലെ, തന്ത്രപരമായ സ്വയംഭരണം ആഗ്രഹിക്കുന്നു. അതിൽ…

Read More

എംപോക്‌സ്; രാജ്യത്ത് ജാഗ്രത തുടരാൻ നിർദേശം, സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം

രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്ര സർക്കാർ. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. രാജ്യത്ത് ഇന്നലെയാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്. സഫ്ദർജംഗ് ആശുപത്രിയിൽ നീരീക്ഷണത്തിൽ കഴിയുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. എംപോക്‌സിൻറെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ൽ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന്…

Read More