തോൽവിക്ക് കാരണം നേതാക്കളുടെ ചേരിപ്പോര്’; ഹരിയാന അവലോകന യോഗത്തില്‍ ക്ഷോഭിച്ച് രാഹുല്‍​ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ഹരിയാനയിലെ കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് രാഹുൽ​ഗാന്ധി. തോൽവി വിലയിരുത്താനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ നേതാക്കളെ രാഹുൽ വിമർശിച്ചത്. നേതാക്കൾ അവരുടെ താൽപ്പര്യത്തിന് ആദ്യ പരിഗണന നൽകി. പാർട്ടി താൽപര്യം രണ്ടാമതായി മാറി. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്. പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും രാഹുൽ​ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇവിഎം) തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നായിരുന്നു രാഹുലിന്റെ ആദ്യത്തെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള…

Read More

കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരും; എസ്.പി നേതാവ് അഖിലേഷ് യാദവ്

കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരുമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. ഈ വർഷം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ ആറിലേക്കും പാർട്ടി സ്വന്തം സ്ഥാനാർഥികൾക്ക് ടിക്കറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷി​ന്‍റെ ഈ പ്രസ്താവന. പിതാവും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവി​ന്‍റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപിക്കാൻ ഇറ്റാവയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവ്.

Read More

ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ആറ് മുതൽ 17 വരെ ; ഇന്ത്യയിൽ നിന്ന് 52 പ്രസാധകർ പങ്കെടുക്കും

ലോകത്തിന് അക്ഷരവെളിച്ചം പകരാൻ 43–മത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് ഐബിഎഫ്) നവംബർ 6 മുതൽ 17 വരെ എക്സ്പോ സെൻ്ററിൽ നടക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി(എസ് ബിഎ) അറിയിച്ചു. ‘പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകരാണ് പങ്കെടുക്കുക. ഇതിൽ ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു തുടങ്ങിയവരാണ് മറ്റു പ്രസാധകർ.  ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുക.  അറിവിന്റെയും സംസ്കാരത്തിൻ്റെയും…

Read More

രത്തൻ ടാറ്റയെ വേദനിപ്പിച്ച ആ കാഴ്ച; നാനോയുടെ പിറവിക്ക് പിന്നിലെ കഥ ഇതാണ്

രത്തൻ ടാറ്റ കണ്ട ഒരുകാഴ്ചയിൽ നിന്നായിരുന്നു സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് വിപ്ലവമാറ്റം കൊണ്ടുവന്ന ടാറ്റ നാനോയുടെ പിറവിയ്ക്ക് കാരണമായത്. ആ കാഴ്ച മഴ നനയാതെ, വെയിലേൽക്കാതെ സാധാരണക്കാരെ യാത്ര ചെയ്യിച്ചു. സ്‌കൂട്ടറിൽ അച്ഛനും അമ്മയ്ക്കുമിടയിൽ അമരുന്ന കുഞ്ഞുങ്ങളുടെ മുഖം രത്തന്റെ യാത്രകളിൽ പതിവ് കാഴ്ചയായിരുന്നു. ആ ദുരിത യാത്ര രത്തന്റെ മനസിനെ സങ്കടപ്പെടുത്തി. സാധാരണക്കാരുടെ കണ്ണീരിന് വിലയേകിയിരുന്ന രത്തൻ അവർക്ക് ആശ്വാസമാകാൻ നാനോ എന്ന കുഞ്ഞൻ കാറിന് ജീവനേകി. സാധാരണക്കാരന്റെ പോക്കറ്റ് ചോരാത്ത ഒരു ലക്ഷം രൂപയുടെ…

Read More

ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന്റെ കുതിപ്പ്; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 27 സീറ്റില്‍ വിജയിച്ച മുന്നണി 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 10 സീറ്റില്‍ വിജയിച്ചപ്പോള്‍, 19 ഇടത്ത് ലീഡു ചെയ്യുന്നു. ആകെ 29 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം. കശ്മീര്‍ താഴ്‌വര മേഖല നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി തൂത്തു വാരിയപ്പോള്‍ ജമ്മു മേഖലയിലാണ് ബിജെപിക്ക് പിടിച്ചു നില്‍ക്കാനായത്. മുന്‍…

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ദിപ കര്‍മാക്കര്‍; ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം

ചരിത്രത്തിലാദ്യമായി ഇന്ത്യക്കായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ദീപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പാരിസ് ഒളിംപിക്‌സില്‍ ദീപയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. അതേസമയം, ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി. ജിംനാസ്റ്റിക്‌സിലെ ഏറ്റവും പ്രയാസമേറിയ ‘വോള്‍ട്ട്’ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചാണ് താരം…

Read More

ഹിന്ദു പേരിൽ പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ ഒരുക്കി; യുപി സ്വദേശി അറസ്റ്റിൽ

പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.  സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ…

Read More

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം

ഭർത്താവ് ഭാര്യയെ ബലമായ ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ ഡൽഹി ഹൈക്കോടതി നേരത്തേ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇതു സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. നേരത്തേയുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരവും, ഭാര്യയ്ക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ…

Read More

‘ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താനെന്ന് മുദ്രകുത്തരുത്’; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി

ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോട് വിയോജിച്ച് സുപ്രീം കോടതി. ഇന്ത്യയിലെ ഒരു ഭാഗത്തെയും ‘പാകിസ്താന്‍’ എന്ന് മുദ്രകുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാര്‍ മുന്‍വിധിയോടെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീം കോടതി…

Read More

‘വിഷിയുടെ കുട്ടികള്‍ വളര്‍ന്നു, ചെസ് അതിന്റെ ജന്മ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നു’ അഭിനന്ദിച്ച് ഗാരി കാസ്പറോവ്

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. അതും പുരുഷ, വനിതാ വിഭാഗത്തില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യ ഇരട്ടി മധുരം അറിഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ റഷ്യന്‍ ചെസ് താരം ഗാരി കാസ്പറോവ്. പണ്ട് മത്സരത്തിൽ തന്റെ എതിരാളിയായിരുന്ന വിശ്വാനാഥന്‍ ആനന്ദിന്റെ ശ്രമങ്ങളേയും ഗാരി എടുത്തു പറഞ്ഞായിരുന്നു അഭിനന്ദനം. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നു പോലും മെഡല്‍ പട്ടികയില്‍ ഇല്ല എന്ന കാര്യവും ഇതേ എക്‌സ് പോസ്റ്റില്‍…

Read More