
ഇന്ത്യ-ന്യൂസിലൻഡ് സെമി കാണാൻ ബെക്കാം എത്തുമെന്ന് റിപ്പോർട്ട്
ഏകദിന ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം കാണാൻ മുൻ ഇംഗ്ലീഷ് ഫുട്‌ബോളർ ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോർട്ട്. യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറെന്ന നിലയ്ക്കു ത്രിദിന സന്ദർശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനിടയിലാണു മത്സരം കാണാനായി ബെക്കാം വാങ്കെഡെ സ്റ്റേഡിയത്തിലെത്തുകയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നാളെ ഉച്ചയ്ക്കു രണ്ടിനാണു മത്സരം ആരംഭിക്കുന്നത്. മത്സരത്തിനുമുൻപ് ബെക്കാം പങ്കെടുക്കുന്ന പ്രത്യേക പരിപാടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. വേറെയും സൂപ്പർ താരങ്ങളും സെലിബ്രിറ്റികളും മത്സരം കാണാനെത്തും. റൗണ്ട് റോബിനിലെ ഒമ്പത് മത്സരങ്ങളും…