
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 ഇന്ന്
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ബംഗ്ലാദേശിനെ തകര്‍ത്തത്. ഇന്നും ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി ഭേദപ്പെട്ട ഓപ്പണിങ് നേടിയ സഞ്ജു,…