കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; ലോകത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കുകയാണെന്ന് ധനമന്ത്രി

ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്. ലോകത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ആമുഖപ്രസംഗത്തിൽ പറഞ്ഞു. നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി അറിയിച്ചു. ലോകം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തിളങ്ങുന്ന…

Read More