വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം; ശ്രീലങ്കയെ 82 റൺസിന് തകർത്തു

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19.5 ഓവറിൽ 90 റൺസിന് ഓൾഔട്ടായി. ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 21 റൺസെടുത്ത കാവിഷ ദിൽഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറർ. അനുഷ്‌ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്….

Read More