
ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ‘ഓപ്പറേഷന്‍ അജയ്’ക്ക് രൂപംനല്‍കി
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രയേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം. ഓപ്പറേഷന്‍ അജയ് എന്നുപേരിട്ട രക്ഷാദൗത്യത്തിന് രൂപംനല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ചര്‍ട്ടര്‍ വിമാനങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ എക്‌സിലൂടെ അറിയിച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനം വ്യാഴാഴ്ച പുറപ്പെടുമെന്നാണ് വിവരം. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നാണ്…