
അൽ ഐനിൽ നടക്കുന്ന ‘ഇന്ത്യ ഫെസ്റ്റിവെൽ’ ഇന്ന് സമാപിക്കും
അൽഐനിലെ ഇന്ത്യൻ പ്രവാസികളുടെ ഉത്സവമായി മാറിയ ഇന്ത്യ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. മൂന്ന് ദിവസമായി അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ തുടരുന്ന കലാപരിപാടികളും വിപണന മേളയും കാണാൻ നിരവധിപേരാണ് എത്തിയത്. അൽഐനിലെ വനിത കൂട്ടായ്മയായ താരാട്ടും മലയാള സമാജത്തിന്റെയും അൽഐൻ കെ.എം.സി.സിയുടെയും ഇന്ത്യൻ സോഷ്യൽ സെന്ററിന്റെയും പ്രവർത്തകർ ഒരുക്കിയ വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകളിലൂടെ ഇന്ത്യൻ രുചിവൈവിധ്യം സന്ദർശകർക്ക് പരിചയപ്പെടുത്തി. പിന്നണി ഗായകൻ നിസാർ വയനാടും സംഘവും അവതരിപ്പിച്ച ഗാനമേളയും തനൂര ഡാൻസ്, മറ്റ് വ്യത്യസ്ത ഇന്ത്യൻ നൃത്തനൃത്യങ്ങളും…