മൂന്ന് മാസത്തിന് ശേഷം യോഗം വിളിച്ച് ‘ഇന്ത്യ’ മുന്നണി

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച യോഗം വിളിച്ച് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പാർട്ടി കൂടുതൽ താൽപര്യം കാട്ടുന്നതെന്നായിരുന്നു വിമർശനം.

Read More

സനാധന ധർമവുമായി ബന്ധപ്പെട്ട പരാമർശം; ഇന്ത്യ മുന്നണിക്കുള്ളിലും വിഷയം ചർച്ചയാകുന്നു

ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ചർച്ചയാകുന്നു. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു. അതേസമയം ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബി ജെ പി. സനാതന ധർമ്മത്തെ…

Read More

13 അംഗ ഏകോപനസമിതിയെ പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി; സോണിയയും രാഹുലുമില്ല; കൺവീനറും ഇല്ല

ഇൻഡ്യ യോഗവേദി രാജ്യത്തെ 60 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ പാർട്ടികൾ ഒന്നിച്ചാൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. പ്രധാന മന്ത്രിയും ബിജെപിയും അഴിമതിയുടെ കേന്ദ്ര ബിന്ദുക്കളാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിന് ശേഷം നടന്ന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണ നേട്ടം…

Read More

അതിവേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഇന്ത്യ സഖ്യം; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും

2024 ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയേക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം നീങ്ങുന്ന സാഹചര്യത്തിൽ നീക്കങ്ങൾ വേഗത്തിലാക്കുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. സെപ്റ്റംബർ 30നകം പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഖർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കോൺഗ്രസ്, മുന്നണിയുടെ നേതൃത്വം…

Read More

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ കൺവീനറാക്കരുതെന്ന് ആംആദ്മി; നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും ആംആദ്മി

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മായ ‘INDIA’യുടെ കൺവീനർ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ കൊണ്ട് വരുന്നതിനെ എതിർപ്പ് അറിയിച്ച് ആം ആദ്മി പാർട്ടി. ആം ആദ്മിയുടെ പിന്തുണ നിതിഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചിട്ടുണ്ട്. ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്നാണ് ആം ആദ്മി പറയുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ…

Read More

പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി; പരിഹാസവുമായി മമതാ ബാനർജി, തീരുമാനം ഇന്ത്യ സംഖ്യത്തെ ഭയന്ന്

പാചകവാതക സിലിണ്ടറിന് വില കുറച്ച കേ​ന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി ഇൻഡ്യ സഖ്യത്തെ ഭയന്നാണെന്നും കഴിഞ്ഞ രണ്ട് യോഗങ്ങൾ അവരെ പരിഭ്രാന്തിയിലാക്കിയെന്നും അവർ സൂചിപ്പിച്ചു. ‘കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇൻഡ്യ മുന്നണിയുടെ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചക വാതകത്തിന് 200 രൂപ കുറയുന്നതാണ് നമ്മൾ കണ്ടത്. ഇതാണ് ഇൻഡ്യയുടെ കരുത്ത്’, മമത സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇൻഡ്യ’ യോഗം മുംബൈയിൽ ചേരാനിരിക്കെയാണ് മമതയുടെ…

Read More

ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കും

ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കും. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തിയ്യതികളിൽ മുംബൈയിലാണ് യോഗം. ഇൻഡ്യ മുന്നണിയുടെ ലോഗോ സമ്മേളനത്തിൽ പ്രകാശനം ചെയ്യുമെന്ന് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നണിയുടെ അജണ്ടയിൽ വിശദമായ ചർച്ചയും സമ്മേളനത്തിൽ നടക്കുമെന്ന് പടോലെ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ജൂണിൽ ബംഗളൂരുവിലായിരുന്നു സഖ്യത്തിന്റെ ആദ്യ യോഗം ചേർന്നത്. ജൂലൈയിൽ ബംഗളൂരുവിൽ നടന്ന രണ്ടാമത്തെ യോഗത്തിലാണ് സഖ്യത്തിന്…

Read More

ലോക്സഭാ സീറ്റുകളെ ചൊല്ലി എഎപി കോൺഗ്രസ് പോര് മുറുകുന്നു; ഇന്ത്യ മുന്നണിയിൽ തുടരണോ എന്ന കാര്യം പുന:പരിശോധിക്കേണ്ടി വരുമെന്ന് എഎപി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെയാണ് എഎപി ഇടഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു….

Read More