ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ലാലു പ്രസാദ് യാദവ് ; കോൺഗ്രസിൻ്റെ എതിർപ്പ് കാര്യമാക്കേണ്ടന്നും പ്രതികരണം

ഇന്ത്യ സഖ്യത്തില്‍ മമത ബാനർജിക്ക് പിന്തുണയേറുന്നു. സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺ​ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് ബിഹാറിലെ പറ്റ്നയിലാണ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മമത ബാനർജി താൽപര്യമറിയിച്ചത്. അതേസമയം ശരദ് പവാർ ഇന്ന് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളുമായി…

Read More

ഝാർഖണ്ഡിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും, സിപിഎമ്മും അമർഷത്തിൽ, ഇന്ത്യ സഖ്യത്തിൽ ഭിന്നത

ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ 15 സീറ്റിലേക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനം. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും സിപിഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക്ക് പുറത്തിറക്കി. സീറ്റ് വിഭജനത്തിൽ സിപിഎമ്മും അമർഷത്തിലാണ്. സിപിഐ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഝാർഖണ്ഡ് മുക്തിമോർച്ചയുടേയും കോൺഗ്രസിന്റേയും നേതാക്കളുമായി നടന്ന സീറ്റു ചർച്ചയിൽ ചില ഉറപ്പുകൾ ലഭിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകൾ പാലിക്കുന്നതിൽ നിരാശയായിരുന്നു ഫലം. അതിനാൽ പാർട്ടി…

Read More

ബിജെപിക്കെതിരെ പാലക്കാട് പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാം; പി വി അൻവർ

ബിജെപിക്കെതിരെ പാലക്കാട്ട് പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അൻവർ എംഎൽഎ. ബിജെപിക്കെതിരെ പാലക്കാട്ട് ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി വരണം. യു ഡി എഫിനോടും എൽഡിഎഫനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എൽഡിഎഫ് ചർച്ചക്കില്ലെന്ന് പറഞ്ഞു. യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അൻവർ വ്യക്തമാക്കി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാലക്കാടും ചേലക്കരയും പി.വി അൻവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് പാലക്കാടും കോൺഗ്രസിൽ നിന്ന് പിണങ്ങി ഇറങ്ങിയ എൻ.കെ.സുധീർ ചേലക്കരയിലും മത്സരിക്കും. ചേലക്കരയിൽ സീറ്റ്…

Read More

ഇന്ത്യാ സഖ്യം ദേശീയ തലത്തിൽ മാത്രം ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും , ആം ആദ്മി പാർട്ടി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാർട്ടി ഒറ്റയ്ക്ക് മൽസരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശർമ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയ തലത്തിലാണ് എന്ന് വ്യക്തമാക്കിയാണ് മഹാ വികാസ് അഖാഡിയുടെ ഭാഗമാകാൻ ഇല്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. അതേസമയം, മദ്യനയഅഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല….

Read More

ഇന്ത്യസഖ്യത്തിന് ആത്മവിശ്വാസം പകരുന്ന് ഉപതിരഞ്ഞെടുപ്പ്; 13 മണ്ഡലങ്ങളില്‍ പത്തിടത്തും ജയം

ഇന്ത്യസഖ്യത്തിന് ആത്മവിശ്വാസം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ പത്തിടത്തും പ്രതിപക്ഷസഖ്യം വിജയിച്ചു. • പശ്ചിമബംഗാള്‍: ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ഇതില്‍ മൂന്നെണ്ണവും ബി.ജെ.പി.യുടേതായിരുന്നു. ഒന്ന് സിറ്റിങ് സീറ്റും. • ഹിമാചല്‍പ്രദേശ്: കോണ്‍ഗ്രസിനെ പിന്തുണച്ച സ്വതന്ത്ര എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന് മത്സരിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബി.ജെ.പി.യും ജയിച്ചു. ഡെഹ്റ, നലഗഢ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ഹാമിര്‍പുരില്‍ ബി.ജെ.പി.യും ജയിച്ചു. • ഉത്തരാഖണ്ഡ്: ബദരീനാഥ്…

Read More

പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് വിവരം. തൃണമൂൽ കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ദാശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ് തൃണമൂൽ. എങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌ മമത…

Read More

എൻഡിഎയുടെ അഭിപ്രായഭിന്നത; സ്പീക്കർ പദവിയിലേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യാസഖ്യത്തിന്റെ നീക്കം

സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ അഭിപ്രായഭിന്നത മുതലെടുക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു നിലപാട് എടുത്തപ്പോൾ ഒരുമിച്ച് തീരുമാനിക്കണം എന്നാണ് ടിഡിപി പക്ഷം. അതേസമയം ടിഡിപി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ നീക്കം. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്ന് ഇന്ത്യാസഖ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായിട്ടുണ്ട്. ഈ മാസം…

Read More

‘ഇന്ത്യാ സഖ്യം വിജയിക്കും’; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല

ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യാ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡീൻ കുര്യാക്കോസും പറഞ്ഞു. ഇന്ത്യാ സഖ്യം തന്നെ അധികാരത്തിൽ വരും. 2004ൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ്…

Read More

‘ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ബോധപൂർവം’ ; ഇന്ത്യാ സഖ്യം ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തും , മല്ലികാർജുൻ ഖാർഗെ

ഇന്‍ഡ്യ സഖ്യത്തെ നിലനിര്‍ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബോധപൂർവം കുറഞ്ഞ സീറ്റുകളിൽ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഒന്നിച്ചുചേര്‍ന്ന് ബി.ജെ.പി പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഖ്യകക്ഷികളെ ഒരുമിച്ച് നിർത്താനാണ് ഈ വിട്ടുവീഴ്ച ചെയ്തതെന്നും ഖാര്‍ഗെ പിടിഐയോട് പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ സ്വത്ത് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ പ്രിയങ്ക കോണ്‍ഗ്രസിന്‍റെ താരപ്രചാരകയാണെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചാൽ ഏത് സീറ്റില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന് അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു…

Read More

ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ ; യുപിയിലെ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണരംഗം ശക്തമാക്കി പാർട്ടികൾ. ജൂൺ 4ന് ഇന്‍ഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലമായ ലഖ്‌നൗവിൽ ആയിരുന്നു ഇന്‍ഡ്യാ മുന്നണിയുടെ വാർത്താ സമ്മേളനം. എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ”ഭരണഘടനയ്ക്കായി നാം ഒരുമിക്കണം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾക്ക് ശേഷം പ്രതിപക്ഷം ശക്തമായ നിലയിലാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയോട് വിടപറയാൻ രാജ്യത്തെ ജനങ്ങൾ തയ്യാറായി…

Read More