
എമര്‍ജിങ് ഏഷ്യാകപ്പ് ടി20; സെമിഫൈനലിൽ ഇന്ന് ഇന്ത്യ – അഫ്ഗാനിസ്ഥാൻ പോരാട്ടം
എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമി പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയില്‍ ഇന്ത്യന്‍ എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും. ഇന്ത്യ-അഫ്ഗാന്‍ മത്സരം വൈകീട്ട് ഏഴിനാണ്. ഇന്ത്യന്‍ താരം തിലക് വര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ എ സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ…