നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്ക്; ദേശീയതലത്തിൽ വീണ്ടും കേരളത്തിന് ഒന്നാം സ്ഥാനം

രാജ്യത്ത് കേരളം നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൌരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ…

Read More

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം; കേരളത്തിന് ദേശീയ പുരസ്‌കാരം

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന…

Read More

‘ബോഡി ഫിറ്റാവണം, ഇല്ലെങ്കിൽ പണിപോകും’; അസം പൊലീസിൽ ശരീരഭാര പരിശോധന

ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങി അസം പോലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് വ്യക്തമാക്കി. ആരോഗ്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് വിവരം. അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം കൂടി നല്‍കുമെന്നും അതിനു ശേഷവും ശാരീരിക സ്ഥിതി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. …………………………………. രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം…

Read More