സ്വാതന്ത്ര്യദിനം ആചരിച്ച് കലാലയം സാംസ്കാരിക വേദി

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ജി​ദ്ദ ശ​റ​ഫി​യ്യ സെ​ക്ട​റി​ന് കീ​ഴി​ൽ ‘വ​ർ​ത്താ​നം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ച​രി​ച്ചു. 1947 ലെ ​സ്വാ​ത​ന്ത്ര്യ​ദി​ന സ​മ​ര​ങ്ങ​ൾ, ച​രി​ത്ര​ങ്ങ​ൾ, പു​തി​യ കാ​ല ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ങ്ങ​ൾ, മ​തേ​ത​ര രാ​ജ്യ​ത്തി​​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ, സ്വാ​ത​ന്ത്ര്യ സ​മ​ര​ങ്ങ​ളി​ലെ മു​സ്ലിമീ​ങ്ങ​ളു​ടെ പ​ങ്ക് തു​ട​ങ്ങി​യ​വ ‘വ​ർ​ത്താ​ന’ ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ആ​ർ.​എ​സ്.​സി ജി​ദ്ദ സി​റ്റി സോ​ൺ ചെ​യ​ർ​മാ​ൻ ജാ​ബി​ർ ന​ഈ​മി ‘വ​ർ​ത്താ​നം’ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശി​ഖ് ഷി​ബ്‌​ലി, ഖാ​ജാ സ​ഖാ​ഫി, ശ​മീ​ർ കു​ന്ന​ത്ത്, റി​യാ​സ് കൊ​ല്ലം, സൈ​ഫു​ദ്ദീ​ൻ പു​ളി​ക്ക​ൽ, ബ​ഷീ​ർ…

Read More

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കേരളത്തിൽ ആഘോഷമാക്കി ‘പാക് മരുമകൻ’

78-മത് ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി പാകിസ്ഥാന്‍ പൗരനും സോഷ്യല്‍ മീഡിയ താരവുമായ തൈമൂര്‍ താരിഖ്. തൈമൂര്‍, ഭാര്യ ശ്രീജയുടെ കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുതിയതായി ലഭിച്ച വിസിറ്റ് വിസയില്‍ രണ്ടാഴ്ചത്തേക്കാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. അടുത്തിടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി തൈമൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. യുഎഇയിലെ അജ്മാനിലാണ് തൈമൂര്‍ താരിഖ് ഭാര്യ ശ്രീജയ്ക്കൊപ്പം താമസിക്കുന്നത്. 

Read More

ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസ നേർന്ന്​ സൗദി രാജാവും കിരീടാവകാശിയും

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്​ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ​ ഇരുവരും അഭിനന്ദനവും ആശംസയും അറിയിച്ചു. രാഷ്​ട്രപതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയും ആശംസകളും അർപ്പിച്ചു.

Read More

ചെങ്കോട്ടയിലെ സ്വതാന്ത്ര്യദിനാഘോഷം ; ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സീറ്റ് നാലാം നിരയിൽ ,പ്രോട്ടോക്കോൾ ലംഘനം

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം.രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍. ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, സരബ്ജ്യോത് സിങ് എന്നിവരോടൊപ്പം…

Read More

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ക്ക് ആ​ശം​സ സ​ന്ദേ​ശ​മ​യ​ച്ച് ഒ​മാ​ൻ ഭ​രാ​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നാ​ണ് സ​ന്ദേ​ശ​മ​യ​ച്ച​ത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ശം​സി​ച്ച സു​ൽ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നും ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​ർ​ന്നു.

Read More

ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു,അതിജീവനത്തിന് ഊർജ്ജം പകരുന്നതാവണം സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിൻറേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും ജാതിയേയും വർഗീയതയേയും ചിലർ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രദേശങ്ങൾക്കും ഭരണനിർവഹണത്തിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേൽ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വാതന്ത്യ്രദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം…

Read More

സ്വാതന്ത്ര്യ ദിനാഘോഷം ; ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് , രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിൽ

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനം കനത്ത ജാ​ഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം. കനത്ത സുരക്ഷാ സാന്നിദ്ധ്യം കാരണം ആ​ഗസ്ത് 15ന് ആക്രമണമുണ്ടായേക്കില്ല, പക്ഷേ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഇതുണ്ടായേക്കാമെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ കത്വ അതിർത്തി ഗ്രാമത്തിൽ ആയുധങ്ങളുമായി രണ്ട് അജ്ഞാതരുടെ നീക്കം അടുത്തിടെ…

Read More

“ചെങ്കോട്ടയിലേത് മോദിയുടെ വിടവാങ്ങൽ പ്രസംഗം”: പരിഹസിച്ച് ആം ആദ്‌മി

സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ചെങ്കോട്ടയിൽ നടത്തിയത് മോദിയുടെ വിടവാങ്ങൽ പ്രസംഗമായിരുന്നുവെന്ന് ആം ആദ്മി പാർട്ടി പരിഹസിച്ചു. അടുത്ത തവണ ചെങ്കോട്ടയിലിരുന്ന് മോദി മറ്റൊരു പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമെന്നും ആം ആദ്മി പറഞ്ഞു. രാജ്യത്തെ വികസനങ്ങൾ 9 വർഷം കൊണ്ട് സംഭവിച്ചതാണെന്നു ചിലർ തെറ്റിദ്ധരിക്കുന്നതായി മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. അടുത്ത വർഷം മോദി പതാക ഉയർത്തുന്നത് സ്വന്തം വസതിയിലായിരിക്കുമെന്നും ഖാർഗെ പരിഹസിച്ചു. ചെങ്കോട്ടയില് നടന്ന ചടങ്ങ് ബഹിഷ്‌കരിച്ച് എതിർപ്പ് കോൺഗ്രസ് അധ്യക്ഷൻ…

Read More

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ”ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.”– രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 145 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുൽ പങ്കുവച്ചു. ”വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വർഷം 145 ദിവസം…

Read More

ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഒമാൻ സുൽത്താൻ

 ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാഷ്ട്രപതിക്ക് ആയുരാരോഗ്യ സൗഖ്യവും ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും ആശംസാ സന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു.

Read More