
ജോലി അവസാനിപ്പിക്കുന്ന പ്രവാസികളുടെ ഇൻഡമ്നിറ്റി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ജോലി അവസാനിപ്പിക്കുകയാണെങ്കിൽ അവരുടെ ഇൻഡമ്നിറ്റി ആനുകൂല്യം ഉടൻതന്നെ ബാങ്ക് അക്കൗണ്ടിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എൻഡ്-ഓഫ്-സർവിസ് ആനുകൂല്യത്തിനായുള്ള നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് (എസ്.ഐ.ഒ) തൊഴിലുടമകൾ ഇപ്പോൾ പ്രതിമാസ വിഹിതം നൽകേണ്ടതുണ്ട്. ഈ തുക, തൊഴിൽ നിർത്തി പോകുന്ന വിദേശ തൊഴിലാളികൾക്ക് ഉടൻ തന്നെ അക്കൗണ്ടിൽ പുതിയ സംവിധാനം വഴി ലഭ്യമാകും. ഇതിനായി കാലതാമസം ഉണ്ടാകില്ലെന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനകരമാണ്. ജോലി അവസാനിപ്പിച്ചശേഷം ലേബർ മാർക്കറ്റ്…