ഇന്ത്യന്‍ ടീമില്‍ മാറ്റം; കെഎല്‍ രാഹുലും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും പുറത്ത്, ടോസ് ന്യൂസിലൻഡിന്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ടെസ്റ്റിൽ തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ തിരിച്ചുവരവാണ് ഇന്നതെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മൂന്ന് മാറ്റവുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ടീമില്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്….

Read More

പരിക്ക് ഭേദമായില്ല; കെയ്ന്‍ വില്ല്യംസന്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്നും ന്യൂസിലന്‍ഡ് മുന്‍ ക്യപറ്റൻ കെയ്ന്‍ വില്ല്യംസന്‍ വിട്ടുനിൽക്കും. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരത്തിനു ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. രണ്ടാം പോരാട്ടത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്ക് പൂര്‍ണമായി മാറാത്തത് തിരിച്ചടിയായി. വില്ല്യംസ് ഇല്ലാതെയിരുന്നിട്ടും ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റില്‍ ജയിച്ചിരുന്നു. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിവികൾ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പോരാട്ടം വിജയിച്ചത്. 8 വിക്കറ്റ് ജയമാണ് കിവികള്‍ നേടിയത്. ഈ മാസം 24 മുതല്‍ പുനെയിലാണ് രണ്ടാം…

Read More