തിരിച്ച് മടങ്ങാതെ സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ; എണ്ണം പെരുകുന്നു, നിയന്ത്രിക്കാനുള്ള നടപടികളുമായി അധികൃതർ

സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.തെക്കുപടിഞ്ഞാറൻ തീരദേശ നഗരമായ ജിസാനിലും ഫറസൻ ദ്വീപിലും വിരുന്നെത്തിയ കാക്കകളാണ് തിരികെ പോകാതെ സൗദി അറേബ്യയിൽ തന്നെ തങ്ങുന്നത്. എണ്ണം പെരുകിയതോടെ ഇത് പൊതുജനങ്ങൾക്കും ശല്യമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാക്കളെ നിയന്ത്രിക്കാൻ പരിസ്ഥിതി വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഫറസൻ ദ്വീപ് വന്യജീവി സങ്കേതത്തിൽ നിന്ന് 35% കാക്കകളെയും നശിപ്പിച്ചതായി നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ്…

Read More

കേരളത്തിൽ മരണനിരക്ക് ഉയരുന്നു, ഇന്നലെ മാത്രം പനി ബാധിച്ചത് 12,776 പേര്‍ക്ക്

സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എച്ച്‌ 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേര്‍ക്കാണ് കേരളത്തില്‍ എച്ച്‌ 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ മാസം ഒൻപത് പേര്‍ എച്ച്‌ 1 എൻ 1 ബാധിച്ച്‌ മരിച്ചു. ഇന്നലെ മാത്രം കേരളത്തില്‍ പനി ബാധിച്ചത് 12,776 പേര്‍ക്കാണ്. എച്ച്‌ 1 എൻ 1 പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും കൂടുകയാണ്. ഈ മാസം ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ചും അഞ്ചുപേര്‍…

Read More

 സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. വിവിധ ജില്ലകളിലായി 200ഓളം പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരാള്‍ പനി ബാധിച്ചും പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാളും കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി ആരോഗ്യ വകുപ്പ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാള്‍ക്ക് ചിക്കന്‍ഗുനിയ ബാധിച്ചതായും ആരോഗ്യ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. ഞായറാഴ്ചത്തെ കണക്കുകള്‍ അടക്കമുള്ളതാണ് തിങ്കളാഴ്ചത്തെ പനിക്കണക്ക്….

Read More

കോവിഡ്: പ്രതിദിന കേസുകൾ 800 കടന്നു; പുതിയ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയിൽ മാത്രം 1,000 കടന്നു.  പുതിയ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. കഴിഞ്ഞ നവംബർ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കവിയുന്നത്. പുണെയിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ…

Read More

വർഷം തോറും രോഗികളുടെ എണ്ണം കൂടുന്നു; 1200 ഡോക്ടർ തസ്തികയിൽ ആരെയും നിയമിച്ചില്ല

ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 1200 ഡോക്ടർ തസ്തികയിൽ ഒരാളുടെ പോലും നിയമനത്തിന് അനുമതിയായില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന മെഡിക്കൽ കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിലേറെയും വിദഗ്ധ ഡോക്ടർമാരുടെ തസ്തികകളാണ്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. തസ്തിക അനുവദിക്കുന്നതിലും നിയമനത്തിലും ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവു നികത്തുന്നതിനു തടസ്സം.  സർക്കാർ ആശുപത്രികളിൽ ചികിത്സയും കിടത്തിചികിത്സയും തേടുന്നവരുടെ എണ്ണം വർഷം തോറും കൂടുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം…

Read More