മൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവെച്ച് കൊല്ലണം; സെക്രട്ടറിയേറ്റിന്‍റെ മുകളിൽ വരെ കുരങ്ങ് ശല്യമെന്ന് പി വി അൻവർ

പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് കേരള  കോർഡിനേറ്റർ പി വി അൻവർ. സർക്കാർ കൊള്ള സംഘമായി മാറിയതിന്‍റെ ഉദാഹരണമാണ് ബ്രൂവറി. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന് ധാർഷ്ട്യമാണിത്. ബ്രുവറിയിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും എതിർപ്പുണ്ട്. അതിൽ ഉത്തരമില്ല. എക്സൈസ് മന്ത്രി ജനങ്ങളെ കളിയാക്കുന്നു. ക്വാറി അനുമതി നൽകുന്നതിലും അഴിമതി നടക്കുന്നുവെന്ന് അൻവര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് പിന്നിൽ. ദേശീയ പാത നിർമാണം ശരിയായിട്ടില്ല. പരാതിപ്പെടുന്നവരെ നേരിടാൻ റിയാസ് ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ട്. സിപിഐയുടെ…

Read More

പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്

നാളെ മുതൽ മിൽമ പാലിന് വില കൂടും.  പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക.  മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം…

Read More

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഏഴ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 38 ശതമാനം കുറവ് വേനൽ മഴയാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. *…

Read More

ഉരുകി കേരളം; കണ്ണൂരും പാലക്കാടും 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്

കേരളത്തിൽ ഈ വർഷത്തെ റെക്കോർഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. 39.9 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പാലക്കാട്ടെ ചൂട്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്–38.9 ഡിഗ്രി സെൽഷ്യസ്. എറണാകുളമാണ് മൂന്നാം സ്ഥാനത്ത്–38.2 ഡിഗ്രി സെൽഷ്യസ്. ഇടുക്കിയിലാണ് താപനില ഏറ്റവും കുറവ്–32 ഡിഗ്രി സെൽഷ്യസ്.  കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2013ൽ മേയ്…

Read More