ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് ഉയർന്ന് സർവകാല റെക്കോർഡിൽ

ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിലെത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങൾ വഴി നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും വർധിച്ചു . തിങ്കളാഴ്ച രാവിലെ ഒരു ഒമാൻ റിയാലിന് 215.80 രൂപ വരെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ജൂൺ മാസത്തിൽ വിനിമയ നിരക്ക് 212.20രൂപ വരെ താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ വീട് നിർമ്മാണത്തിന് ചെലവേറും

കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്ന് നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് കൂട്ടിയിട്ടില്ല. കെട്ടിട നിർമ്മാണ അപേക്ഷ ഫീസ് 80 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 30 രൂപയിൽ നിന്ന് പത്തിരട്ടി കൂട്ടി 300 രൂപയാകും.  പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000 മുതൽ 5000…

Read More

ഒമിക്രോൺ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.  രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. തിങ്കളാഴ്ച മാത്രം 3641 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ഒന്നിന് 2,994 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഏപ്രിൽ രണ്ടിന് ഇത് 3,824 ആയി വർധിച്ചു. മൂന്നിനു നേരിയ കുറവ്…

Read More