കരള്‍ രോഗങ്ങള്‍ കൂട്ടും പാനീയങ്ങള്‍; ഇവ ഒഴിവാക്കണം

ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും, ദഹനം കൃത്യമായി നടക്കാനും, കരള്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവമാണ് കരള്‍ എങ്കിലും നമ്മള്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം നമ്മുടെ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാവുകയും, ഇത് ഫാറ്റിലിവര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. കരളിന്റെ ആരോഗ്യം നശിപ്പിക്കുന്നതും, പ്രത്യേകിച്ച്, ഫാറ്റിലിവര്‍ പോലെയുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ കഴിക്കാന്‍…

Read More

പ്രതിരോധശേഷി കൂട്ടാം; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കു

പ്രതിരോധശേഷി മനുഷ്യന് വളരെ അത്യാവശ്യമാണ്. അല്ലങ്കിൽ വളരെ വേ​ഗത്തിൽ രോ​ഗങ്ങൾക്ക് അടിമകളായി മാറു. ഈ വൈറ്റമിനുകൾ ശീലിക്കു. വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടുന്നതിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗപ്രതിരോധ പ്രവർത്തനത്തിനുള്ള ഏറ്റവും നിർണായകമായ മൈക്രോ ന്യൂട്രിയൻ്റാണ് വിറ്റാമിൻ സി എന്ന് 2023-ൽ ക്യൂറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വെളുത്ത രക്താണുക്കളുടെ പ്രത്യേകിച്ച് ഫാഗോസൈറ്റുകളുടെയും ലിംഫോസൈറ്റുകളുടെയും ഉൽപാദനത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന ഒരു പ്രധാന ആൻ്റിഓക്‌സിഡൻ്റാണ് ഇത്. വിറ്റാമിൻ സി ലഭിക്കാൻ ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം,…

Read More

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ ഈ വർഷം റെക്കോർഡ് വർധന; കണക്കുകൾ പുറത്ത് വിട്ട് ടൂറിസം മന്ത്രാലയം

സൗദിയിൽ വിനോദത്തിനും അവധിക്കാലം ചിലവഴിക്കുന്നിതിനുമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2024 ജനുവരി മുതല് ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 17.5 ദശലക്ഷം കടന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയവരുടെ എണ്ണം 4.2 ദശലക്ഷം എത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം…

Read More

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന;  ജനങ്ങൾക്ക് വലിയ ഭാരമായെന്ന് തിരിച്ചറിയാൻ സർക്കാർ വൈകി: എം.ബി രാജേഷ്

 കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന ജനങ്ങൾക്ക് വലിയ ഭാരമായെന്ന് തിരിച്ചറിയാൻ സർക്കാർ വൈകിയെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എം.ബി.രാജേഷ്. എതിർ വികാരം പ്രത്യക്ഷത്തിൽ നേരത്തെ ഉയർന്നിരുന്നെങ്കിൽ അപ്പോൾ തന്നെ വർധനവ് പിൻവലിക്കുമായിരുന്നു. നികുതി വർധന പുനഃപരിശോധിക്കണമെന്ന് സി.പി.എമ്മും നിർദേശം നൽകി. പണം വാങ്ങാൻ യു.ഡി.എഫിന്റെ തദ്ദേശസ്ഥാപനങ്ങൾ മുന്നിൽ നിന്നുവെന്നും തദ്ദേശമന്ത്രി എം.ബി. രാജേഷ് മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 2023 ഏപ്രിൽ മാസത്തിലാണ് വർധനവ് കൊണ്ടുവരാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. നികുതി പെട്ടെന്ന് കൂട്ടിയത് ജനങ്ങൾക്ക്…

Read More

കേരളത്തിന് പുറത്തെ പച്ചക്കറി വിലവർധനവ് പ്രതിസന്ധിയാവുന്നു: പി പ്രസാദ്

സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിലവർധനവ് പരിശോധിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ മന്ത്രി വിപണിയിൽ മനപൂർവ്വം വില കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും എന്നും പറഞ്ഞു. കൂടുതലായും കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച മന്ത്രി ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. മഴ കുറവായതിനാൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ്…

Read More

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്,…

Read More

കൊടുംചൂട് തുടരും; സംസ്ഥാനത്ത് 12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 13വരെ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര…

Read More

നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും; എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണം. ചൂട് 39ഡിഗ്രിയിലും കൂടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഇവയാണ് *ഉച്ചയ്ക്ക് 11മുതൽ മൂന്ന് വരെ വെയിലത്ത് പണിയെടുക്കരുത്. *ദാഹമില്ലെങ്കിലും പരമാവധിവെള്ളം കുടിക്കണം. *മദ്യം,കാപ്പി,ചായ,സോഡ പോലുള്ളവ പകൽ നേരത്ത് കുടിക്കരുത്. *അയഞ്ഞ…

Read More

ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല; അടുത്ത സാമ്പത്തിക വർഷം നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി

സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല.  ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അനുകൂല നിലപാടു സ്വീകരിക്കാത്തതിന് കേന്ദ്രസർക്കാരിനു മേൽ പഴി ചാരിയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ജനുവരിയിലെ പെൻഷൻ കൂടി ചേർ‌ത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന്…

Read More

അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത: വിദഗ്ധർ

അവധിക്കാലത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു. സംസ്ഥാനത്തും രാജ്യത്തും ലോകത്തും കൊവിഡ് കേസുകൾ കൂടി വരുകയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന…

Read More