ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവം; പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ സിപിഎമ്മിന് നിർദ്ദേശം നൽകി ആദായ നികുതി വകുപ്പ്

തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിർദ്ദേശം നൽകി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിൻ്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്. അതേസമയം കരുവന്നൂർ…

Read More

ആദായ നികുതി പരിധിയിൽ മാറ്റമില്ല; ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയില്ല

ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്.  കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും.

Read More

ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യുഎഇ ധനമന്ത്രാലയം

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് അൽ ഖൗറി. അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങളും പൊതുബജറ്റുകളുടെയും കാലാവസ്ഥ വ്യതിയാനത്തിൻറെയും ധനകാര്യ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്. അന്താരാഷ്ട്ര നാണയനിധി, വേൾഡ് ബാങ്ക്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡെവലപ്‌മെൻറ് എന്നീ കൂട്ടായ്മകളിൽ നിന്നുള്ള വിദഗ്ധരുടെ…

Read More

ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു; ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

മലയാള സിനിമ മേഖലയിലേക്ക് വിദേശകള്ളപ്പണ നിക്ഷേപം എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള ആദായനികുതി വകുപ്പിന്റെ (ഐടി) പരിശോധന തുടരുന്നു. നടനും നിർമാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തിയ ഐടി സംഘം രേഖകളും ശേഖരിച്ചു. മുൻനിര നടന്മാരുടെയും നിർമാണ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ പരിശോധിച്ചതിനു പിന്നാലെ നിർമാതാക്കൾ കൂടിയായ രണ്ടാംനിര നായകന്മാരുടെയും മൊഴിയെടുപ്പു തുടങ്ങി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണു മലയാള ചലച്ചിത്ര പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി (ഐടി) വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ്…

Read More

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍  ആദായ നികുതി വകുപ്പ് റെയ്ഡ്

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്. ബിബിസി ഓഫീസില്‍ നിന്ന് കുറച്ച് ഫോണുകള്‍ പിടിച്ചെടുത്തതായാണ് പ്രാഥമിക വിവരം.

Read More

ആദായനികുതി സ്ലാബുകളിൽ മാറ്റം; 7 ലക്ഷം രൂപ വരെ നികുതി ഇല്ല

പുതിയ നികുതി സംവിധാനത്തിൽ 7 ലക്ഷം വരെ നികുതിയില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ പഴയ നികുതി നിർണയരീതിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 3-6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ…

Read More