
കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ
കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എൻഡിപി കോളേജില്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ. രണ്ട് പരാതികളിലായി അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കോളേജ് യൂണിയൻ ചെയർമാൻ അഭയ് കൃഷ്ണ , എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എസ്എഫ്ഐക്കാര്‍. ഇരുവരെയും പ്രതിയാക്കി നേരത്തെ തന്നെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ വാര്‍ത്ത വരുന്നത്. അമല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കോളേജില്‍ മര്‍ദ്ദനമേറ്റത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന്…