
‘പ്രശ്നങ്ങൾ നേരിട്ടത് നടിമാരിൽ നിന്നാണ്; രഞ്ജിത്ത് സർ വിളിച്ചപ്പോൾ ഞാൻ ചോദിച്ചത്’; പ്രിയാമണി
പ്രിയാമണിക്ക് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. ചുരുക്കം മലയാള സിനിമകളിലേ പ്രിയാമണി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഇവയിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റർ, പുതിയമുഖം തുടങ്ങിയവയാണ് പ്രിയാമണിക്ക് ജനപ്രീതി നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ അവിസ്മരണീയ പ്രകടനമാണ് പ്രിയാമണി കാഴ്ച വെച്ചത്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് തിരക്കഥ. തിരക്കഥയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പ്രിയാമണി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്….