
എന്റെ വസ്ത്രമില്ലാത്ത ദൃശ്യങ്ങൾ ആ ലാപ് ടോപ്പിൽ ഉണ്ടായിരുന്നു, അവർ പുറത്ത് വിടുമെന്ന് കരുതി; കനി കുസൃതി പറയുന്നു
കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. കനി പ്രധാന വേഷം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലെെറ്റ് ആഗോള തലത്തിൽ അംഗീകാരങ്ങൾ നേടി. പിന്നാലെ ഗേൾസ് വിൽ ബി ഗേൾസ് എന്ന സിനിമയും ഏറെ പ്രശംസ നേടി. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കനി എപ്പോഴും അഭിനയ മികവ് കൊണ്ട് പ്രശംസ നേടുന്ന നടിയാണ്. എന്നാൽ സിനിമാ ലോകത്തെ പ്രശസ്തിയോട് കനിക്ക് താൽപര്യമില്ല. ഷൂട്ടിന്റെ ഭാഗമായുള്ള യാത്രകളും മറ്റും തനിക്ക്…