
‘മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്, ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനമാണ്’: ഹണി റോസ്
സിനിമയിൽ വന്ന കാലം മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ടായിരുന്നുവെന്ന് നടി ഹണി റോസ്. കോവിഡിനു ശേഷം ഓണ്‍ലൈൻ, യൂട്യൂബ് ചാനലുകളുടെ അതിപ്രസരമാണ് തന്റെ ഉദ്ഘാടനങ്ങൾ വൈറലാകാൻ കാരണമായതെന്നും നടി പറയുന്നു. കേരളത്തിൽ എല്ലാത്തരം സംരംഭങ്ങളുടെയും ഉദ്ഘാടനത്തിനു ഉണ്ടാകാറുണ്ട്. തെലുങ്ക് മേഖലയിലൊക്കെ തുണിക്കടകളും സ്വർണക്കടകളും മാത്രമാണ് ഉദ്ഘാടനം ചെയ്യാറുള്ളത്. കേരളത്തിൽ മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു ക്ഷണിച്ചതാണെന്നും ഹണി റോസ് പറഞ്ഞു. താര സംഘടനയായ ‘അമ്മ’യുടെ യൂട്യൂബ് ചാനലിൽ…