‘വിഴിഞ്ഞം തുറമുഖ ചടങ്ങിൽ ഉമ്മൻ‌ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേട്’; കെ സുധാകരൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സർക്കാരിന്റെ മര്യാദ ഇത്രമാത്രമാണ്. പ്രതിപക്ഷത്തെ ബഹുമാനിക്കേണ്ടേ. ഉമ്മൻ‌ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്. പിണറായി വിജയൻ കാലഹരണപ്പെട്ട നേതാവാണെന്നും കെ സുധാകരൻ പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച…

Read More