‘എംപിയെന്ന നിലയിൽ ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ട, നടനായി വന്ന് പണവും വാങ്ങിയിട്ടേ പോകൂ’; സുരേഷ് ഗോപി

എംപിയെന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് നടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം വാങ്ങിയതിന് ശേഷം മാത്രമേ പോകുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി ലഭിക്കുന്ന പണം സമൂഹ നന്മക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇനിയും സിനിമ ചെയ്യും. സിനിമകളിൽ കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം. അതു നൽകാനെ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കേണ്ടെ….

Read More