
57 വിദേശികൾക്ക് ഉൾപ്പടെ 121 തടവുകാർക്ക് ഒമാനിൽ മോചനം
ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57 വിദേശികളും മോചനം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.