ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന നിസ്സംഗതയാണ് സർക്കാരിന്; മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന്  വി.ഡി സതീശൻ

മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി എന്താണോ അതുപോലെ ആയിക്കോട്ടെ, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന നിസ്സംഗതയാണ് സർക്കാരിനെന്നും സതീശൻ കുറ്റപ്പെടുത്തി.  ‘‘ജനങ്ങൾ ഭീതിയിലാണ്. കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. കരിയില അനങ്ങിയാൽ പോലും പേടിയാണ്. കഴിഞ്ഞ മൂന്നര വർഷക്കാലം ഇക്കാര്യം ശക്തമായി നിയമസഭയിൽ ഉയർത്തി. 4 അടിയന്തര പ്രമേയം അവതരിപ്പിച്ചു. നാല് വർഷമായി വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ഒന്നും ചെയ്തില്ല. എന്നിട്ട്…

Read More