
ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ”ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.”– രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 145 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുൽ പങ്കുവച്ചു. ”വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വർഷം 145 ദിവസം…