തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയിൽ വൻ സ്‌ഫോടനം: ഒരു മരണം

തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന്…

Read More

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം: ആറു പേർക്ക് പരുക്കേറ്റു

തൃപ്പൂണിത്തുറയിൽ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് തീപിടിച്ച് അപകടം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചത്. തീ പിടിത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 25 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി.400 മീറ്റർ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. ക്ഷേത്ര ഉത്സവത്തിനെത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

Read More