തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെലോ; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് മണിക്കൂറുകളായി വ്യാപക മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജല കമ്മീഷന്‍ അറിയിച്ചു….

Read More

മാരത്തോണ്‍ മത്സരം: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം. ഞായറാഴ്ച കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് . വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാര്‍ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്നും മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും 9497930055, 9497990005 എന്നീ ഫോണ്‍ നമ്ബരുകളില്‍ അറിയിക്കാം. ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതല്‍…

Read More