നായയുടെ ആക്രമണം; പിഞ്ചു കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

കോഴിക്കോട് എളേറ്റിൽ, പന്നൂർ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. രണ്ടര, മൂന്നര, ഏഴ് വയസ്സു പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. പന്നൂർ എടവലത്ത് ഖദീസ(63)യെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ കടിച്ച് പറിച്ചു. ഇവിടെ നിന്ന് എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവരെ കടിച്ചു. പിന്നീട് തറോൽ ഭാഗത്തെത്തി മൂന്നര വയസ്സുകാരനെയും രണ്ടര വയസ്സുകാരനേയും കടിച്ചു….

Read More

എന്തൊരു നാറ്റം, എന്നാലും കാഴ്ചക്കാരേറെ; ലോകത്തിലെ ഏറ്റവും വലിയ പൂവിനെ അറിയാം

വലിപ്പത്തിന്‍റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാണ്. റഫ്ലേഷ്യ എന്ന പൂവിനെ വേറിട്ടുനിർത്തുന്നത് അതിന്‍റെ വലിപ്പം മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മണമുള്ള പൂവും റഫ്ലേഷ്യയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ലേഷ്യ. പലപ്പോഴും ശവപുഷ്പം അല്ലെങ്കിൽ നാറുന്ന ശവത്താമരകൾ എന്നു വിളിക്കപ്പെടുന്ന ഈ പൂക്കൾക്ക് അഴുകിയ മാംസത്തിന്‍റെ ദുർഗന്ധമാണുള്ളത്. വർഷങ്ങൾ കൂടുന്പോൾ പൂക്കുന്ന ടൈറ്റൻ ആരം എന്ന ശവപുഷ്പത്തിന്‍റെ ജനുസിൽ റഫ്ലേഷ്യ ഉൾപ്പെടുന്നില്ല. റഫ്ലേഷ്യ ചെടികൾ ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നവയാണ്. ദുർഗന്ധം വമിക്കുന്നവയാണെങ്കിലും ചെടികൾ…

Read More

കുട്ടികളുടെ പോഷണത്തിൽ മാതാപിതാക്കള്‍ അറിയണം ഇക്കാര്യങ്ങള്‍

‘ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം’ ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം. ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ് കുട്ടിക്കാലം. യഥാര്‍ഥത്തില്‍, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തില്‍ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളില്‍ വ്യക്തിയുടെ വളര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികള്‍…

Read More