‍ഒന്നര വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട് പയ്യോളിയിൽ ഒന്നര വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിനു സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടിയെ കഴുത്തു ‍ഞെരിച്ച് കൊന്നതാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ഫായിസയെ (28) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് വിവരം.

Read More

എട്ട് പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യത; ഇന്റലിജൻസ് റിപ്പോർട്ട്‌

കോഴിക്കോട് എട്ടു പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമുഴി, കൂരാചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളിലാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വയനാട്ടിലെ മാവോവാദി സാന്നിധ്യത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ മലയോരമേഖലയിലും മാവോവാദി ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോർട്ട്. കോഴിക്കോട്ടെ ഈ സ്റ്റേഷനുകളിലേക്ക് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ജില്ലകളിൽ നിന്നും കാട്ടിലൂടെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആക്രമണസാധ്യത മുൻനിർത്തി…

Read More

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; കോഴിക്കോട്ട് മൂന്നംഗ സംഘം പിടിയിൽ

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ റെയിൽവെ സ്റ്റേഷന്…

Read More